രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അനുവാദം നല്‍കി;റിപ്പോര്‍ട്ട്

രാജ്യസഭ പ്രതിപക്ഷ നേതാവെന്ന നിലയില്‍ തനിക്കും കോണ്‍ഗ്രസ് പാര്‍ലമെന്ററി സമിതി നേതാവ് എന്ന നിലയില്‍ സോണിയാ ഗാന്ധിക്കും ചടങ്ങിലേക്ക് ക്ഷണമുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അനുവാദം നല്‍കി;റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച നേതാക്കള്‍ക്ക് കോണ്‍ഗ്രസ് പച്ചക്കൊടി വീശിയതായി റിപ്പോര്‍ട്ട്. ഇന്‍ഡ്യ ടുഡേ ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വ്യാഴാഴ്ച ഡല്‍ഹിയില്‍ സംസ്ഥാന നേതാക്കളുമായി നടത്തിയ യോഗത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്നും ബിഹാറില്‍ നിന്നും ഉള്ള നേതാക്കളാണ് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്ന വിഷയം ഉയര്‍ത്തിയത്. ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനോ പ്രാര്‍ത്ഥിക്കുന്നതിനോ പാര്‍ട്ടി ഒരു നേതാക്കളെയും തടഞ്ഞുകൊണ്ട് യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് മറുപടിയായി ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അനുവാദം നല്‍കി;റിപ്പോര്‍ട്ട്
കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുക 255 സീറ്റുകളില്‍; സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും

രാജ്യസഭ പ്രതിപക്ഷ നേതാവെന്ന നിലയില്‍ തനിക്കും കോണ്‍ഗ്രസ് പാര്‍ലമെന്ററി സമിതി നേതാവ് എന്ന നിലയില്‍ സോണിയാ ഗാന്ധിക്കും ചടങ്ങിലേക്ക് ക്ഷണമുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു. ജനുവരി 20ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് റായിയും ബിഹാര്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ അഖിലേഷ് പ്രസാദ് സിങും രാമക്ഷേത്രം സന്ദര്‍ശിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍ഡ്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അനുവാദം നല്‍കി;റിപ്പോര്‍ട്ട്
ദേശീയ നേതാക്കളെത്തും, നവകേരള സദസ്സ് മാതൃകയില്‍ പ്രഭാത യോഗം; 'സമരാഗ്നി'ക്കൊരുങ്ങി കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന, മുതിര്‍ന്ന നേതാക്കളുടെ സംഘത്തെ ചടങ്ങിലേക്ക് എത്തിച്ച് രാഷ്ട്രീയവത്കരിക്കാനുള്ള ബിജെപി നീക്കത്തെ നേരിടാന്‍ ഈ നീക്കം ആവശ്യമാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com