കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുക 255 സീറ്റുകളില്‍; സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും

മറ്റു കക്ഷികള്‍ക്ക് മത്സരിക്കാന്‍ വേണ്ടിയാണ് ഇത്ര മാത്രം സീറ്റുകളിലേക്ക് ഒതുങ്ങുന്നതെന്നാണ് നേതാക്കളുടെ ഭാഷ്യം.
കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുക 255 സീറ്റുകളില്‍; സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും

ന്യൂഡല്‍ഹി: വളരെ നേരത്തെ തന്നെ ലോക്‌സഭ സീറ്റുകളുടെ വിഭജനം പൂര്‍ത്തിയാക്കണമെന്ന് ഇന്‍ഡ്യ മുന്നണി കക്ഷികളില്‍ നിന്ന് സമ്മര്‍ദ്ദം ഉയരവെ, 255 സീറ്റുകളില്‍ മാത്രം മത്സരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന സൂചന നല്‍കി കോണ്‍ഗ്രസ്. മറ്റു കക്ഷികള്‍ക്ക് മത്സരിക്കാന്‍ വേണ്ടിയാണ് ഇത്ര മാത്രം സീറ്റുകളിലേക്ക് ഒതുങ്ങുന്നതെന്നാണ് നേതാക്കളുടെ ഭാഷ്യം.

കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുക 255 സീറ്റുകളില്‍; സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും
വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക്; ശര്‍മ്മിളയോടൊപ്പം നിലയുറപ്പിക്കും

ഏപ്രില്‍-മെയ് മാസങ്ങളിലായി നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 255 സീറ്റുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സീറ്റ് വിഭജന ചര്‍ച്ച ഉടന്‍ ആരംഭിക്കുമെന്നും സംസ്ഥാന നേതൃത്വങ്ങളോട് വ്യാഴാഴ്ച നടന്ന യോഗത്തില്‍ കേന്ദ്ര നേതാക്കള്‍ പറഞ്ഞു. 2019ല്‍ കോണ്‍ഗ്രസ് 421 സീറ്റുകളിലാണ് മത്സരിച്ചത്. 59 സീറ്റുകളിലാണ് വിജയിച്ചത്.

പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായിരിക്കും കോണ്‍ഗ്രസ് കുറഞ്ഞ സീറ്റുകളില്‍ മത്സരിക്കുക. കോണ്‍ഗ്രസിന് അധികം സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുക 255 സീറ്റുകളില്‍; സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും
'ഞങ്ങള്‍ക്ക് മമതയുടെ കരുണ വേണ്ട'; ബംഗാളില്‍ ഒറ്റക്ക് മത്സരിച്ചോളാമെന്ന് കോണ്‍ഗ്രസ്

മഹാരാഷ്ട്രയിലും ഉദ്ദവ് താക്കറേ വിഭാഗം ശിവസേന കോണ്‍ഗ്രസിന് അധികം സീറ്റുകള്‍ കൊടുക്കാനാവില്ലെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. സീറ്റ് ചര്‍ച്ച പൂജ്യത്തില്‍ നിന്ന് ആരംഭിക്കണമെന്നാണ് ശിവസേന കോണ്‍ഗ്രസിനോട് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസിന് അധികം പരിഗണന നല്‍കാനാവില്ലെന്ന നിലപാട് ആംആദ്മി പാര്‍ട്ടിയും സ്വീകരിച്ചിട്ടുണ്ട്. അത് കൊണ്ട് ഈ സംസ്ഥാനങ്ങളില്‍ നേരത്തെ മത്സരിച്ചിരുന്ന പല സീറ്റുകളും കോണ്‍ഗ്രസിന് വിട്ടുകൊടുക്കേണ്ടി വരും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com