ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കളുടെ ലേലം നാളെ; 19 ലക്ഷം രൂപ കരുതൽ വില

അഭിഭാഷകനും ശിവസേന മുൻ അംഗവുമായ അജയ് ശ്രീവാസ്തവ ലേലത്തിൽ പങ്കെടുക്കുമെന്നാണ് സൂചന
ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കളുടെ ലേലം നാളെ; 19 ലക്ഷം രൂപ കരുതൽ വില

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെയും രത്നഗിരിയിലെയും സ്വത്തുക്കൾ വെള്ളിയാഴ്ച ലേലം ചെയ്യും. നാലിടത്തെ സ്വത്തുക്കളാണ് ലേലം ചെയ്യുന്നത്. ഇവയ്ക്കായി 19.2 ലക്ഷം രൂപ കരുതൽ വില നിശ്ചയിച്ചിട്ടുണ്ട്. കള്ളക്കടത്തുകാർക്കും വിദേശനാണയ വിനിമയ ചട്ടങ്ങൾ ലംഘിക്കുന്നവർക്കും എതിരെയുള്ള നിയമപ്രകാരമാണ് ഈ സ്വത്തുക്കൾ കണ്ടുകെട്ടിയത്.

ലേലത്തിൽ ആരൊക്കെ പങ്കെടുക്കുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും അഭിഭാഷകനും ശിവസേന മുൻ അംഗവുമായ അജയ് ശ്രീവാസ്തവ പങ്കെടുക്കുമെന്നാണ് സൂചന. ശ്രീവാസ്തവ മുൻപും ദാവൂദിന്റെ സ്വത്തുക്കൾ ലേലത്തിൽ സ്വന്തമാക്കിയിട്ടുണ്ട്. 2020 ൽ താൻ ലേലത്തിലൂടെ നേടിയ ബംഗ്ലാവിൽ ഒരു സ്കൂൾ ആരംഭിക്കാനുള്ള പദ്ധതികൾ നടന്നുവരുന്നതായി അദ്ദേഹം അറിയിച്ചു.

ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കളുടെ ലേലം നാളെ; 19 ലക്ഷം രൂപ കരുതൽ വില
ഭാരത് ജോഡോ ന്യായ് യാത്ര; റൂട്ട് മാപ്പ് പുറത്തുവിട്ടു, കൂടുതല്‍ ദിവസം ഉത്തര്‍പ്രദേശിലൂടെ

'2020ൽ ഞാൻ ബംഗ്ലാവിനുവേണ്ടി ലേലം വിളിച്ചിരുന്നു. ഒരു സനാതൻ ധർമ്മ പാഠശാല ട്രസ്റ്റ് രൂപീകരിച്ചു, സ്കൂളിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. ഞാൻ വെള്ളിയാഴ്ച ലേലത്തിൽ പങ്കെടുക്കും,' അജയ് ശ്രീവാസ്തവ പറഞ്ഞു. 2001ൽ നടന്ന ലേലത്തിൽ താൻ പങ്കെടുത്തത് ജനങ്ങൾക്ക് ദാവൂദിനോടുള്ള ഭയം മാറാനാണെന്നും അതിന് ശേഷം ലേലത്തിൽ പങ്കെടുക്കാൻ ആളുകൾ വരാൻ തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com