ഭാരത് ജോഡോ ന്യായ് യാത്ര; റൂട്ട് മാപ്പ് പുറത്തുവിട്ടു, കൂടുതല്‍ ദിവസം ഉത്തര്‍പ്രദേശിലൂടെ

110 ജില്ലകള്‍, 100 ലോക്‌സഭാ സീറ്റുകള്‍, 337 നിയമസഭാ സീറ്റുകള്‍ എന്നിവിടങ്ങളിലാണ് യാത്ര
ഭാരത് ജോഡോ ന്യായ് യാത്ര; റൂട്ട് മാപ്പ് പുറത്തുവിട്ടു, കൂടുതല്‍ ദിവസം ഉത്തര്‍പ്രദേശിലൂടെ

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഏറ്റവും കൂടുതല്‍ ദിവസം സഞ്ചരിക്കുന്നത് ഉത്തര്‍പ്രദേശിലൂടെ. ഇക്കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ട ഉത്തര്‍പ്രദേശിലൂടെ 11 ദിവസം യാത്ര കടന്നുപോകും. 20 ജില്ലകളിലൂടെ 1074 കിലോമീറ്ററാണ് യുപിയിലൂടെ സഞ്ചരിക്കുക.

ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് യാത്രയുടെ അന്തിമരൂപമായത്. ജനുവരി നാലിന് മണിപ്പൂരില്‍ തുടങ്ങുന്ന യാത്ര മഹാരാഷ്ട്രയില്‍ അവസാനിക്കും. നേരത്തെ റൂട്ടിലില്ലാതിരുന്ന അരുണാചല്‍ പ്രദേശ് കൂടി റൂട്ട് മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഭാരത് ജോഡോ ന്യായ് യാത്ര; റൂട്ട് മാപ്പ് പുറത്തുവിട്ടു, കൂടുതല്‍ ദിവസം ഉത്തര്‍പ്രദേശിലൂടെ
വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക്; ശര്‍മ്മിളയോടൊപ്പം നിലയുറപ്പിക്കും

110 ജില്ലകള്‍, 100 ലോക്‌സഭാ സീറ്റുകള്‍, 337 നിയമസഭാ സീറ്റുകള്‍ എന്നിവിടങ്ങളിലാണ് യാത്ര. മൊത്തം സഞ്ചരിക്കേണ്ട ദൂരം 6,200 കിലോമീറ്ററില്‍ നിന്ന് 6,700 കിലോമീറ്ററായി ഉയര്‍ത്തി. അതിനിടെ ഭാരത് ന്യായ് യാത്രയുടെ പേര് ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി പരിഷ്‌കരിച്ചു. ഭാരത് ജോഡോ യാത്ര എന്നത് ആഴത്തില്‍ ജനമനസ്സില്‍ പതിഞ്ഞ പേരാണെന്നും ആ പേരിനെ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നുമാണ് പേര് മാറ്റത്തില്‍ ജയറാം രമേശ് നല്‍കിയ വിശദീകരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com