'നിർമ്മല സീതാരാമൻ രാജിവെക്കണം'; ആർബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്കുകൾക്ക് ബോംബ് ഭീഷണി

സംഭവത്തിൽ മുംബൈ മാർ​ഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.
'നിർമ്മല സീതാരാമൻ രാജിവെക്കണം'; ആർബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്കുകൾക്ക് ബോംബ് ഭീഷണി

ന്യൂഡൽഹി: റിസർവ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്കുകൾ ബോംബിട്ട് തകർക്കുമെന്ന് ഭീഷണി സന്ദേശം. ഇ-മെയിൽ വഴിയാണ് സന്ദേശം അയച്ചിരിക്കുന്നതെന്ന് മുംബൈ പൊലീസ് അറിയിച്ചതായി ഇൻഡ്യ ടുഡേ റിപ്പോർട്ട് ചെയ്തു. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെയും റിസർവ് ബാങ്ക് ​ഗവർണർ ശക്തികാന്ത ദാസിന്റെയും രാജി ആവശ്യപ്പെട്ടുകൊണ്ടാണ് ഭീഷണി സന്ദേശം.

ചൊവ്വാഴ്ച മുംബൈയിലെ പതിനൊന്ന് ഇടങ്ങളിൽ പതിനൊന്ന് ബോംബാക്രമണം ഉണ്ടാകുമെന്ന് ഭീഷണി സന്ദേശത്തിലുളളത്. എന്നാൽ ഈ സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.

'നിർമ്മല സീതാരാമൻ രാജിവെക്കണം'; ആർബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്കുകൾക്ക് ബോംബ് ഭീഷണി
'20000 ശുചിമുറികൾ, 24000 വീടുകൾ'; സംസ്ഥാനത്ത് അനുവദിച്ച സേവനങ്ങൾ എണ്ണിപ്പറഞ്ഞ്‌ നിർമല സീതാരാമൻ

ഖിലാഫത്ത്. ഇൻഡ്യ@ജിമെയിൽ.കോം എന്ന മെയിൽ ഐഡിയിൽ നിന്ന് ആണ് ഭീഷണി സന്ദേശം അയച്ചിട്ടുളളത്. സംഭവത്തിൽ മുംബൈ മാർ​ഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com