'20000 ശുചിമുറികൾ, 24000 വീടുകൾ'; സംസ്ഥാനത്ത് അനുവദിച്ച സേവനങ്ങൾ എണ്ണിപ്പറഞ്ഞ്‌ നിർമല സീതാരാമൻ

'കേരളത്തിലെ ജനങ്ങളോട് ഒരു വേർതിരിവും കേന്ദ്രം കാണിച്ചിട്ടില്ല'
'20000 ശുചിമുറികൾ, 24000 വീടുകൾ';  
സംസ്ഥാനത്ത് അനുവദിച്ച സേവനങ്ങൾ എണ്ണിപ്പറഞ്ഞ്‌ നിർമല സീതാരാമൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രസർക്കാർ നടപ്പാക്കിയ സേവനങ്ങൾ എണ്ണിപ്പറഞ്ഞ്‌ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ജലജീവൻ മിഷൻ വഴി 2.25 ലക്ഷം വീടുകളിൽ വാട്ടർ കണക്ഷൻ നൽകിയതായും പി എം ആവാസ് യോജന വഴി 24000 വീടുകൾ നിർമിച്ചതായും മന്ത്രി പറഞ്ഞു.

76 ജൻ ഔഷധി കേന്ദ്രങ്ങൾ, ഉജ്ജ്വല പദ്ധതി വഴി 63500 കണക്ഷനുകൾ, 16 ലക്ഷം ഗുണഭോക്താക്കൾക്ക് അന്ന യോജന വഴി സൗജന്യ റേഷൻ, ജൻ ധൻ അക്കൗണ്ട് വഴി 8.5 ലക്ഷം പേർക്ക് അക്കൗണ്ട് എന്നിവ നൽകിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങളോട് ഒരു വേർതിരിവും കേന്ദ്രം കാണിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങൾക്ക് എല്ലാ വിഹിതവും കൃത്യമായി നൽകുന്നുണ്ടെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.

'20000 ശുചിമുറികൾ, 24000 വീടുകൾ';  
സംസ്ഥാനത്ത് അനുവദിച്ച സേവനങ്ങൾ എണ്ണിപ്പറഞ്ഞ്‌ നിർമല സീതാരാമൻ
പാര്‍ലമെന്റ് അതിക്രമത്തിന് കാരണം തൊഴിലില്ലായ്മയും പണപ്പെരുപ്പവും: രാഹുല്‍ ഗാന്ധി

മുൻകൂറായി പോലും വിഹിതം നൽകുന്നുണ്ട്. മറിച്ചുള്ള ആക്ഷേപങ്ങൾ രേഖകൾ നിരത്തി പൊളിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു. കൃത്യസമയത്ത് സംസ്ഥാനങ്ങൾക്ക് പണം നൽകണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ടെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com