പ്രണവ് ജ്വല്ലറി തട്ടിപ്പ് കേസ്; പ്രകാശ് രാജ് നിരപരാധിയെന്ന് തമിഴ്‌നാട് പൊലീസ്

വലിയ ലാഭം വാഗ്ദാനം ചെയ്ത് 100 കോടി രൂപ സ്വീകരിച്ചശേഷം നിക്ഷേപകരെ വഞ്ചിച്ചെന്നാണ് കേസ്
പ്രണവ് ജ്വല്ലറി തട്ടിപ്പ് കേസ്; പ്രകാശ് രാജ് നിരപരാധിയെന്ന് തമിഴ്‌നാട് പൊലീസ്

ചെന്നൈ: തിരുച്ചിറപ്പള്ളിയിലെ പ്രണവ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ പ്രകാശ് രാജിന് തമിഴ്നാട് പൊലീസിന്‍റെ ക്ലീൻ ചിറ്റ്. താരത്തിന് നിക്ഷേപ തട്ടിപ്പുമായി ബന്ധമില്ലെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക വിഭാഗം റിപ്പോര്‍ട്ട് നൽകിയ പശ്ചാത്തലത്തിലാണ് പൊലീസ് നടപടി. ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡര്‍ ആയിരുന്നു പ്രകാശ് രാജ്.

പ്രണവ് ജ്വല്ലറി തട്ടിപ്പ് കേസ്; പ്രകാശ് രാജ് നിരപരാധിയെന്ന് തമിഴ്‌നാട് പൊലീസ്
ഐഎഫ്എഫ്കെ വേദിയിൽ പ്രതിഷേധം; തുടർച്ചയായ രണ്ടാം തവണയും രഞ്ജിത്തിന് കൂവൽ

ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയിൽ പരസ്യചിത്രത്തിൽ അഭിനയിക്കുക മാത്രമാണ് പ്രകാശ് രാജ് ചെയ്തതെന്നും നടനെ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും റിപ്പോർ‌ട്ടിൽ പറയുന്നുണ്ട്. കേസിൽ പ്രകാശ് രാജിന് ഇഡി സമൻസ് അയച്ചതിന് പിന്നാലെയാണ് തമിഴ്നാട് പൊലീസ് നിലപാട് വ്യക്തമാക്കിയത്. കടയുടമ മദനനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെ തട്ടിപ്പുമായി പ്രകാശ് രാജിന് ബന്ധമില്ലെന്നും പരസ്യത്തിൽ അഭിനയിക്കുക മാത്രമാണ് ചെയ്തതെന്നും നിക്ഷേപം നടത്തിയിട്ടില്ലെന്നും സമ്മതിച്ചതായാണ് റിപ്പോർട്ട്. വലിയ ലാഭം വാഗ്ദാനം ചെയ്ത് 100 കോടി രൂപ സ്വീകരിച്ചശേഷം നിക്ഷേപകരെ വഞ്ചിച്ചെന്നാണ് കേസ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com