തെലങ്കാനയിൽ കോൺ​ഗ്രസ് മുന്നേറ്റം; കെസിആറിന്റെ ഹാട്രിക് സ്വപ്നം പൊലിയുമോ?

ഈ ട്രെൻഡ് തുടർന്നാൽ സംസ്ഥാനത്ത് ആദ്യമായി കോൺ​ഗ്രസ് അധികാരത്തിലെത്തി ചരിത്രം തിരുത്തിക്കുറിക്കും. 2014ൽ തെലങ്കാന രൂപീകൃതമായ ശേഷം ബിആർഎസ് മാത്രമാണ് ഇവിടെ അധികാരത്തിലേറിയിട്ടുള്ളത്.
തെലങ്കാനയിൽ കോൺ​ഗ്രസ് മുന്നേറ്റം; കെസിആറിന്റെ ഹാട്രിക് സ്വപ്നം പൊലിയുമോ?

ഹൈദരാബാദ്: തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ആ​ദ്യഘട്ടത്തിൽ കോൺ​ഗ്രസിന് മുന്നേറ്റം. 119 സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ നടക്കുമ്പോൾ അവസാനം ലഭിച്ച വിവരമനുസരിച്ച് 60 ഇടങ്ങളിൽ‌ കോൺ​ഗ്രസ് മുന്നിലാണ്. ബിആർഎസ് 33 ഇടത്തും ബിജെപി മൂന്നിടത്തും ലീഡ് ചെയ്യുന്നു. ഈ ട്രെൻഡ് തുടർന്നാൽ സംസ്ഥാനത്ത് ആദ്യമായി കോൺ​ഗ്രസ് അധികാരത്തിലെത്തി ചരിത്രം തിരുത്തിക്കുറിക്കും. 2014ൽ തെലങ്കാന രൂപീകൃതമായ ശേഷം ബിആർഎസ് മാത്രമാണ് ഇവിടെ അധികാരത്തിലേറിയിട്ടുള്ളത്.

തെലങ്കാനയിൽ കോൺ​ഗ്രസ് മുന്നേറ്റം; കെസിആറിന്റെ ഹാട്രിക് സ്വപ്നം പൊലിയുമോ?
നാലിടങ്ങളിലെ ജനവിധി ആരെ തുണയ്ക്കും? വോട്ടെണ്ണൽ തുടങ്ങി, ഇഞ്ചോടിഞ്ച് പോരാട്ടം

ഭരണവിരുദ്ധവികാരമാണ് ബിആർഎസിന് തിരിച്ചടിയാകുന്നതെന്നാണ് വിലയിരുത്തൽ. കോൺ​ഗ്രസിന് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാനാവുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചത്. 62 സീറ്റുകൾ കോൺ​ഗ്രസ് നേടുമെന്നാണ് പ്രവചനം. കേവലഭൂരിപക്ഷത്തിന് 60 സീറ്റുകളാണുള്ളത്. ബിആർഎസ് 44 സീറ്റുകളിലൊതുങ്ങുമെന്നും എക്സിറ്റ് പോളുകൾ പറയുന്നു. 71.34% ആയിരുന്നു ഇത്തവണ പോളിം​ഗ് നിരക്ക്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com