പുതിയ താരോദയമായി രേവന്ത് റെഡ്ഡി; തെലങ്കാനയുടെ മുഖ്യമന്ത്രിയാകുമോ?

ബിആര്‍എസിന്റെ സിറ്റിങ്ങ് സീറ്റായ കോടങ്കലിലാണ് രേവന്ത് റെഡ്ഡി മുന്നിട്ടു നില്‍ക്കുന്നത്. ബി ആര്‍എസിന്റെ പട്‌നം നരേന്ദര്‍ റെഡ്ഡി, ബിജെപിയുടെ ബന്തു രമേഷ് കുമാര്‍ എന്നിവരാണ് എതിരാളികള്‍. കഴിഞ്ഞ രണ്ടു തവണയും ബിആര്‍എസ് ജയിച്ച മണ്ഡലമാണിത്.
പുതിയ താരോദയമായി രേവന്ത് റെഡ്ഡി; തെലങ്കാനയുടെ മുഖ്യമന്ത്രിയാകുമോ?

ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോ​ഗമിക്കുമ്പോൾ‌ കെ ചന്ദ്രശേഖര റാവുവിന്റെ ബിആർഎസിനെ ബഹുദൂരം പിന്നിലാക്കി കോൺ​ഗ്രസ് കുതിക്കുകയാണ്. ഏറ്റവും പുതിയ വിവരമനുസരിച്ച് കോൺ​ഗ്രസ് 61 ഇടത്തും ബിആർഎസ് 50 ഇടത്തും ലീഡ് ചെയ്യുന്നു. ബിജെപി 4 ഇടത്ത് ലീഡ് ചെയ്യുന്നുണ്ട്. കോൺ​ഗ്രസ് തെലങ്കാന അധ്യക്ഷൻ രേവന്ത് റെഡ്ഡി വിജയമുറപ്പിച്ചു. ഹൈദരാബാദിലെ രേവന്ത് റെഡ്ഡിയുടെ വീടിനുമുന്നിൽ കോണ്‍ഗ്രസ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം തുടങ്ങി. രേവന്ത് റെഡ്ഡിയുടെ വീടിന്റെ സുരക്ഷ വർധിപ്പിച്ചു.

പുതിയ താരോദയമായി രേവന്ത് റെഡ്ഡി; തെലങ്കാനയുടെ മുഖ്യമന്ത്രിയാകുമോ?
രാജസ്ഥാനും 'കൈ'വിട്ടു; മൂന്നിടത്ത് ബിജെപി മുന്നിൽ, തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസം

ബിആര്‍എസിന്റെ സിറ്റിങ്ങ് സീറ്റായ കോടങ്കലിലാണ് രേവന്ത് റെഡ്ഡി മുന്നിട്ടു നില്‍ക്കുന്നത്. ബി ആര്‍എസിന്റെ പട്‌നം നരേന്ദര്‍ റെഡ്ഡി, ബിജെപിയുടെ ബന്തു രമേഷ് കുമാര്‍ എന്നിവരാണ് എതിരാളികള്‍. കഴിഞ്ഞ രണ്ടു തവണയും ബിആര്‍എസ് ജയിച്ച മണ്ഡലമാണിത്. അതേസമയം, കാമറെഡ്ഡി മണ്ഡലത്തില്‍ രേവന്ത് റെഡ്ഡി പിന്നിലാണ്. മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവാണ് ഇവിടെ ലീഡ് ചെയ്യുന്നത്.

തെലങ്കാനയിൽ 119 സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ ആണ് നടക്കുന്നത്. നിലവിലെ ട്രെൻഡ് തുടർന്നാൽ സംസ്ഥാനത്ത് ആദ്യമായി കോൺ​ഗ്രസ് അധികാരത്തിലെത്തി ചരിത്രം തിരുത്തിക്കുറിക്കും. 2014ൽ തെലങ്കാന രൂപീകൃതമായ ശേഷം ബിആർഎസ് മാത്രമാണ് ഇവിടെ അധികാരത്തിലേറിയിട്ടുള്ളത്.

പുതിയ താരോദയമായി രേവന്ത് റെഡ്ഡി; തെലങ്കാനയുടെ മുഖ്യമന്ത്രിയാകുമോ?
രാജസ്ഥാനിൽ ബിജെപി ജയിച്ചാൽ ആരായിരിക്കും മുഖ്യമന്ത്രി? രാജ്യവർധൻ റാത്തോഡ് പറയുന്നു

ഭരണവിരുദ്ധവികാരമാണ് ബിആർഎസിന് തിരിച്ചടിയാകുന്നതെന്നാണ് വിലയിരുത്തൽ. കോൺ​ഗ്രസിന് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാനാവുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചത്. 62 സീറ്റുകൾ കോൺ​ഗ്രസ് നേടുമെന്നാണ് പ്രവചനം. കേവലഭൂരിപക്ഷത്തിന് 60 സീറ്റുകളാണ് വേണ്ടത്. ബിആർഎസ് 44 സീറ്റുകളിലൊതുങ്ങുമെന്നും എക്സിറ്റ് പോളുകൾ പറഞ്ഞിരുന്നു. 71.34% ആയിരുന്നു ഇത്തവണ പോളിം​ഗ് നിരക്ക്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com