പോസ്റ്റല്‍ വോട്ട് സ്‌ട്രോങ് റൂമിലേക്ക് മാറ്റിയില്ല; തെലങ്കാനയില്‍ കോണ്‍ഗ്രസ് പ്രതിഷേധം

എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കാനിരിക്കെയാണ് ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയത്
പോസ്റ്റല്‍ വോട്ട് സ്‌ട്രോങ് റൂമിലേക്ക് മാറ്റിയില്ല; തെലങ്കാനയില്‍ കോണ്‍ഗ്രസ് പ്രതിഷേധം

ഹൈദരാബാദ്: പോസ്റ്റല്‍ വോട്ടുകള്‍ സൂക്ഷിക്കുന്നതില്‍ ഉദ്യോഗസ്ഥർ പരാജയപ്പെട്ടെന്നാരോപിച്ച് തെലങ്കാനയില്‍ കോണ്‍ഗ്രസ് പ്രതിഷേധം. ഇബ്രാഹിംപട്ടണത്തില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസിന് മുന്നിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കാനിരിക്കെയാണ് ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയത്.

പോസ്റ്റല്‍ വോട്ടുകള്‍ ആദ്യം സ്‌ട്രോങ് റൂമിലേക്ക് മാറ്റിയില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം. പിന്നീട് ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ വോട്ട് സ്‌ട്രോങ് റൂമിലേക്ക് മാറ്റിയെന്നും എന്നാല്‍ റൂം സീല്‍ ചെയ്തില്ലെന്നും ആരോപണം ഉയര്‍ന്നു.

പോസ്റ്റല്‍ വോട്ട് സ്‌ട്രോങ് റൂമിലേക്ക് മാറ്റിയില്ല; തെലങ്കാനയില്‍ കോണ്‍ഗ്രസ് പ്രതിഷേധം
നവകേരള സദസ്സ്; മൂന്നാം ദിനം 4 മണ്ഡലങ്ങളിൽ റിപ്പോർട്ടർ ടി വിക്ക് മുന്നോട്ട് വയ്ക്കാനുള്ള പ്രശ്നങ്ങൾ

അതിനിടെ തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ തെലങ്കാനയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ സൂം മീറ്റിംഗ് വിളിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാക്കളും ഡി കെ ശിവകുമാറും സൂം മീറ്റിംഗില്‍ പങ്കെടുത്തു. രേവന്ത് റെഡ്ഢി, ഉത്തം കുമാര്‍ റെഡ്ഢി, മല്ലു ഭട്ടി വിക്രമാര്‍ക്ക എന്നിവരും സൂം മീറ്റിംഗില്‍ പങ്കെടുത്തിരുന്നു. ഫലം വരാന്‍ കാക്കാതെ എല്ലാ സ്ഥാനാര്‍ഥികളോടും രാവിലെ തന്നെ ഹൈദരാബാദില്‍ എത്തണമെന്നും രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തൂക്കുസഭയെങ്കില്‍ ഡി കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്തും. അല്ലെങ്കില്‍ ബെംഗളുരുവിലേക്ക് മാറ്റാനാണ് നീക്കം. ബെംഗളുരു ദേവനഹള്ളിയില്‍ റിസോര്‍ട്ടുകള്‍ സജ്ജമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com