'മറക്കാം, പൊറുക്കാം, മുന്നോട്ടു പോകാം'; രാഹുൽ ഗാന്ധി തന്നോട് പറഞ്ഞതിനെക്കുറിച്ച് സച്ചിൻ പൈലറ്റ്

മുഖ്യമന്ത്രി പദത്തിനായി അശോക് ​ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ വടംവലികൾ ശക്തമാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് പ്രസ്താവന.
'മറക്കാം, പൊറുക്കാം, മുന്നോട്ടു പോകാം'; രാഹുൽ ഗാന്ധി തന്നോട് പറഞ്ഞതിനെക്കുറിച്ച് സച്ചിൻ പൈലറ്റ്

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി ആരാകും എന്നത് തിരഞ്ഞെടുക്കപ്പെടുന്ന എംഎൽഎമാരും കോൺ​ഗ്രസ് ഹൈക്കമാൻഡും ചേർന്ന് തീരുമാനിക്കുമെന്ന് മുതിർന്ന നേതാവ് സച്ചിൻ‌ പൈലറ്റ്. മുഖ്യമന്ത്രി പദത്തിനായി അശോക് ​ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ വടംവലികൾ ശക്തമാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് പ്രസ്താവന. 2020ൽ കോൺ​ഗ്രസ് സർക്കാരിനെ പതനത്തിന്റെ വക്കിലെത്തിച്ച പൈലറ്റ്- ​ഗെഹ്ലോട്ട് ക്യാമ്പുകളുടെ പോരിന്റെ പശ്ചാത്തലത്തിലും ഇരുവർക്കുമിടയിലെ ശീതയുദ്ധത്തിന്റെ സാഹചര്യത്തിലും ഏറെ പ്രസക്തമാണ് സച്ചിൻ പൈലറ്റിന്റെ പുതിയ പ്രസ്താവന.

ഇരുകൂട്ടരെയും അനുനയിപ്പിക്കാൻ പാർട്ടി നേതൃത്വം കാലങ്ങളായി ശ്രമം തുടരുകയാണ്. ഞാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറാണ്, പക്ഷേ, ഈ സ്ഥാനം എന്നെ വിട്ട് പോകാൻ സമ്മതിക്കുന്നില്ല. സച്ചിൻ പൈലറ്റിനെ പരിഹസിച്ച് നേരത്തെ അശോക് ​ഗെഹ്ലോട്ട് പറഞ്ഞിരുന്നു. 'പ്രശ്നങ്ങൾ അവസാനിച്ചോ, കോൺ​ഗ്രസ് ഒറ്റക്കെട്ടാണോ' എന്ന ചോദ്യത്തിന് 'കോൺ​ഗ്രസ് പൂർണമായും ഒറ്റക്കെട്ടാണ്. ബിജെപിയിലാണ് ഭിന്നിപ്പും ആശങ്കയും വഴക്കുകളുമുള്ളത്. സീറ്റ് വിഭജനം പോലും തെറ്റായ രീതിയിലാണ്. ഞാൻ വെറുതെ പറയുന്നതല്ല, ലോകം പറയുന്നതാണ്. കോൺ​ഗ്രസിൽ ഞങ്ങൾ ഇരുന്ന് ചർച്ച ചെയ്താണ് സീറ്റ് വിഭജനമൊക്കെ തീരുമാനിക്കാറുള്ളത്' എന്നാണ് സച്ചിൻ പൈലറ്റ് എൻഡിടിവിയോട് പ്രതികരിച്ചത്.

'മറക്കാം, പൊറുക്കാം, മുന്നോട്ടു പോകാം'; രാഹുൽ ഗാന്ധി തന്നോട് പറഞ്ഞതിനെക്കുറിച്ച് സച്ചിൻ പൈലറ്റ്
നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയയെയും രാഹുലിനെയും വീണ്ടും ചോദ്യം ചെയ്യാൻ ഇഡി

രാഹുൽ ​ഗാന്ധിയും കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയും തന്നോട് പറഞ്ഞത് മറക്കാം, പൊറുക്കാം, മുന്നോട്ട് പോകാം എന്നാണെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. "അതുകൊണ്ടാണ് ഞാൻ ഭാവിയിലേക്ക് നോക്കുന്നത്. രാജസ്ഥാന് അഞ്ചുവർഷത്തേക്കുള്ള റോഡ് മാപ്പാണ് ഞാൻ കാണുന്നത്. ഞങ്ങളൊന്നിച്ച് രാജസ്ഥാനിൽ കോൺ​ഗ്രസിനെ വിജയത്തിലെത്തിക്കും. അതിനു ശേഷം എംഎൽഎമാരും നേതൃത്വവും ചേർന്ന് തീരുമാനിക്കും ആരാണ് മുഖ്യമന്ത്രിയാകേണ്ടത് എന്നത്"- സച്ചിൻ പൈലറ്റ് പറഞ്ഞു.

'മറക്കാം, പൊറുക്കാം, മുന്നോട്ടു പോകാം'; രാഹുൽ ഗാന്ധി തന്നോട് പറഞ്ഞതിനെക്കുറിച്ച് സച്ചിൻ പൈലറ്റ്
മറ്റ് പാർട്ടികളിൽ നിന്ന് കോൺഗ്രസിലേക്കുള്ള അടുത്ത ഘട്ട 'എന്‍ട്രി' നവംബർ 15ന്: ഡി കെ ശിവകുമാര്‍

ഈ മാസം 25നാണ് രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം നാല് പതിറ്റാണ്ടോളം രാജസ്ഥാനിൽ രാഷ്ട്രീയത്തെ നിയന്ത്രിച്ചത് കോൺ​ഗ്രസ് ആയിരുന്നു. 1990ൽ ബിജെപി വിജയത്തിലെത്തിയതിനു ശേഷം കോൺ​ഗ്രസിന് പഴയതുപോലെ ശക്തി നിലനിർത്താൻ സാധിച്ചിട്ടേയില്ല. അതിന് മാറ്റം വരുത്താനാകുമെന്നും തുടർഭരണം നേടാനാവുമെന്നുമാണ് കോൺ​ഗ്രസിന്റെ പ്രതീക്ഷ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com