തെലങ്കാനയിൽ കോൺഗ്രസിന് മുൻതൂക്കം; റിപ്പബ്ലിക് ടി വി- ജൻ കി ബാത്ത് സർവേ ഫലം

ഭരണകക്ഷിയായ ബിആർഎസിന് 46 മുതൽ 56 വരെ സീറ്റുകളും പ്രവചിക്കുന്നു.
തെലങ്കാനയിൽ കോൺഗ്രസിന് മുൻതൂക്കം; റിപ്പബ്ലിക് ടി വി- ജൻ കി ബാത്ത് സർവേ ഫലം

ന്യൂ ഡൽഹി: തെലങ്കാനയിൽ കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ച് റിപ്പബ്ലിക് ടി വി- ജൻ കി ബാത്ത് എക്സിറ്റ് പോൾ സർവേ ഫലം. കോൺഗ്രസിന് 58 മുതൽ 68 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. ഭരണകക്ഷിയായ ബിആർഎസിന് 46 മുതൽ 56 വരെ സീറ്റുകളും പ്രവചിക്കുന്നു. ഇരുപാർട്ടികൾക്കും വെല്ലുവിളി ആകുമെന്ന് കരുതുന്ന ബിജെപിക്കും എഐഎംഐഎമ്മിനും സീറ്റൊന്നും ലഭിക്കില്ലെന്നും ജൻ കി ബാത്ത് ഫലം.

തെലങ്കാന സംസ്ഥാനം രൂപീകരിച്ച 2014 മുതൽ ബിആർഎസിനാണ് മുൻതൂക്കം. എന്നാൽ ഇത്തവണ ശക്തമായ ത്രികോണ മത്സരം. ബിആർഎസും കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരം. ന്യൂനപക്ഷ മേഖലയിലെ ഒൻപതു സീറ്റുകളിൽ മത്സരിക്കുന്ന അസദുദ്ദീൻ ഒവൈസിയുടെ എംഐഎമ്മിന് ഈ മേഖലകളിലുള്ള മേൽക്കൈ കോൺഗ്രസിനു ഭീഷണിയാണ്.

തെലങ്കാനയിൽ കോൺഗ്രസിന് മുൻതൂക്കം; റിപ്പബ്ലിക് ടി വി- ജൻ കി ബാത്ത് സർവേ ഫലം
മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് നേരിയ മേല്‍കൈ പ്രവചിച്ച് ടൈംസ് നൗ; സീറ്റ് നില ഇങ്ങനെ

2014-ലെ തെരഞ്ഞെടുപ്പിൽ 119ൽ ടി.ആർ.എസ് 63, കോൺഗ്രസ് -21, എ.ഐ.എം.ഐ.എം -ഏഴ്, ബി.ജെ.പി- അഞ്ച് എന്നിങ്ങനെയായിരുന്നു സീറ്റ് നില. 2018ൽ ഇത് യഥാക്രമം ടി.ആർ.എസ് -88, കോൺഗ്രസ്- 19, എ.ഐ.എം.ഐ.എം-ഏഴ്, ബി.ജെ.പി -ഒന്ന് എന്നിങ്ങനെയാണ് സീറ്റ് നില.

Related Stories

No stories found.
logo
Reporter Live
www.reporterlive.com