സ്വർണം വാങ്ങാൻ കാത്തിരിക്കുവാണോ ഇതാണ് നല്ല 'ബെസ്റ്റ് ടൈം'; വിലയിൽ ഇടിവ്

മേ​യ് 30 മു​ത​ല്‍ ഇ​തി​ന​കം പ​വ​ന് 800 രൂ​പ​യും ഗ്രാ​മി​ന് 100 രൂ​പ​യു​മാ​ണ് കുറഞ്ഞ​ത്
സ്വർണം വാങ്ങാൻ കാത്തിരിക്കുവാണോ ഇതാണ് നല്ല 'ബെസ്റ്റ് ടൈം'; വിലയിൽ ഇടിവ്

കൊച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ൽ വീ​ണ്ടും ഇ​ടി​വ്. പ​വ​ന് 320 രൂ​പ​യും ഗ്രാ​മി​ന് 40 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പവ​ൻ സ്വ​ർ​ണ​ത്തി​ന് 52,880 രൂ​പ​യി​ലും ഗ്രാ​മി​ന് 6,610 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 30 രൂ​പ താ​ഴ്ന്ന് 5,495 രൂ​പ​യാ​യി. ഇതോടെ സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ചെറിയൊരു ആശ്വാസമാണ് ഉണ്ടായത്.

ശ​നി​യാ​ഴ്ച പ​വ​ന് 160 രൂ​പ​യും ഗ്രാ​മി​ന് 20 രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു. മേ​യ് 30 മു​ത​ല്‍ ഇ​തി​ന​കം പ​വ​ന് 800 രൂ​പ​യും ഗ്രാ​മി​ന് 100 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. മേ​യ് 20ന് ​കു​റി​ച്ച ഗ്രാ​മി​ന് 6,890 രൂ​പ​യും പ​വ​ന് 55,120 രൂ​പ​യു​മാ​ണ് കേ​ര​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും ഉ​യ​ര്‍​ന്ന​വി​ല. ഈ ​വി​ല​യി​ൽ നി​ന്നും 2,240 രൂ​പ ഇ​ടി​വി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ന്നത്.

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. 55,000 തൊട്ട സ്വര്‍ണവില കുറഞ്ഞത് ആഭരണം വാങ്ങാനായി കാത്തിരുന്നവര്‍ക്ക് വലിയ ആശ്വാസമാണ്. മാത്രമല്ല, സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ക്കും ഇതൊരു അവസരമാണ്. ഓഹരി വിപണിയിലെ മുന്നേറ്റവും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍' സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും ഡോളര്‍ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, മുംബൈയില്‍ ലഭ്യമാകുന്ന സ്വര്‍ണത്തിന്റെ നിരക്കുകള്‍ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വര്‍ണവില ഇവര്‍ നിശ്ചയിക്കുന്നത്.

സ്വർണം വാങ്ങാൻ കാത്തിരിക്കുവാണോ ഇതാണ് നല്ല 'ബെസ്റ്റ് ടൈം'; വിലയിൽ ഇടിവ്
ഫലം ടിവിയിൽ കാണണ്ട,പാർട്ടി ആസ്ഥാനങ്ങളിലെത്തണം; പ്രവർത്തകർക്ക് നിർദേശം നൽകി കോൺ​ഗ്രസ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com