യുഡിഎഫ് പരാജയപ്പെടുന്ന ഒരു സീറ്റും ഉണ്ടാകില്ല, ബിജെപി രണ്ടാം സ്ഥാനത്ത് പോലും വരില്ല; ആൻ്റോ ആൻ്റണി

ബിജെപി കേരളത്തിൽ ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും വരില്ല. ഇനി അഥവാ വന്നാൽ അത് എൽഡിഎഫ് കൊടുത്ത ദാനം മാത്രം
യുഡിഎഫ് പരാജയപ്പെടുന്ന ഒരു സീറ്റും ഉണ്ടാകില്ല, ബിജെപി രണ്ടാം സ്ഥാനത്ത് പോലും വരില്ല; ആൻ്റോ ആൻ്റണി

പത്തനംതിട്ട: പത്തനംതിട്ടയിൽ വലിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കും എന്ന് ഉറപ്പിച്ച് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി. കേരളത്തിൽ യുഡിഎഫ് പരാജയപ്പെടുന്ന ഒരു സീറ്റും ഉണ്ടാകില്ല. ബിജെപി കേരളത്തിൽ ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും വരില്ല. ഇനി അഥവാ വന്നാൽ അത് എൽഡിഎഫ് കൊടുത്ത ദാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

പിൻവാതിൽ അഡ്ജസ്റ്റ്മെൻ്റിലൂടെയല്ലാതെ ബിജെപിക്ക് നേട്ടം ഉണ്ടാക്കാൻ കഴിയില്ല. പത്തനംതിട്ടയിൽ ബിജെപി രണ്ടാം സ്ഥാനത്ത് പോലും വരില്ല എന്ന് ഉറപ്പാണ്. റാന്നി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിൽ തനിക്ക് കൂടുതൽ വോട്ടുകൾ ലഭിക്കും. എൽഡിഎഫ് വിജയം പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല എന്നും ആൻ്റോ ആൻ്റണി പ്രതികരിച്ചു. പക്ഷേ വിജയം യുഡിഎഫിന് ഒപ്പമായിരിക്കും‌ എന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് പരാജയപ്പെടുന്ന ഒരു സീറ്റും ഉണ്ടാകില്ല, ബിജെപി രണ്ടാം സ്ഥാനത്ത് പോലും വരില്ല; ആൻ്റോ ആൻ്റണി
വടകരയിൽ വിജയം ഉറപ്പ്, ഇടത് വോട്ടുകൾ വരെ കോൺ​ഗ്രസിന് ലഭിച്ചിട്ടുണ്ട്: ഷാഫി പറമ്പിൽ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് മേല്‍കൈയ്യെന്നാണ് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും ഒരുപോലെ പ്രവചിക്കുന്നത്. എല്‍ഡിഎഫിന് അഞ്ചില്‍ താഴെ സീറ്റ് മാത്രമെന്ന് പറയുന്ന സര്‍വ്വേ ഫലങ്ങള്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും റിപ്പോര്‍ട്ടുചെയ്യുന്നു. എല്‍ഡിഎഫ് അക്കൗണ്ട് തുറക്കിലെന്നും പല സര്‍വ്വേ റിപ്പോര്‍ട്ടുകളുണ്ട്. പ്രധാനപ്പെട്ട ഇന്ത്യ ടുഡേ - ആക്‌സിസ് മൈ ഇന്ത്യ സര്‍വ്വേയില്‍ യുഡിഎഫിന് 17 മുതല്‍ 18 വരെ സീറ്റുകളെന്നാണ് പറയുന്നത് എല്‍ഡിഎഫിന് 0 -1. എന്‍ഡിഎ രണ്ട് സീറ്റു മുതല്‍ മൂന്ന് വരെയെന്നും പറയുന്നു. എന്‍ഡിഎയ്ക്ക് ഒന്നു മുതല്‍ മൂന്ന് സീറ്റു വരെയാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com