രാഹുല്‍ കുറച്ചുകൂടി രാഷ്ട്രീയ പക്വത കാണിക്കണം; ബിനോയ് വിശ്വം

ആരാണ് ശത്രു എന്നിവ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാൻ രാഹുൽ ശ്രദ്ധിക്കണം
രാഹുല്‍ കുറച്ചുകൂടി രാഷ്ട്രീയ പക്വത കാണിക്കണം; ബിനോയ് വിശ്വം

കൊല്ലം: കോൺ​ഗ്രസ് നേതാവ് രാ​ഹുൽ ​ഗാന്ധിക്കെതിരെ രൂ​ക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കൊല്ലം പ്രസ്സ് ക്ലബ്ബില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇന്ത്യ' സഖ്യത്തിന്റെ ആശയാടിത്തറ വിസ്മരിച്ചാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രവര്‍ത്തിക്കുന്നതെന്നാണ് ബിനോയ് വിശ്വത്തിൻ്റെ വാദം.

'രാഹുല്‍ കുറച്ചുകൂടി രാഷ്ട്രീയപക്വത കാണിക്കണം. ആരാണ് ബന്ധു, ആരാണ് ശത്രു എന്നിവ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാൻ രാഹുൽ ശ്രദ്ധിക്കണം. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളാണ് അദ്ദേഹത്തെക്കൊണ്ട് ഈ വേഷം കെട്ടിക്കുന്നത്. ബിജെപി ഭക്തിയുള്ള നേതാക്കളാണ് കോണ്‍ഗ്രസില്‍ ചിലരെ'ന്നും ബിനോയ് വിശ്വം പറഞ്ഞു'.ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൂക്കുമന്ത്രിസഭ വന്നാല്‍, കോണ്‍ഗ്രസ് എംപിമാര്‍ ബിജെപിക്കൊപ്പം പോകും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നതെല്ലാം പെയ്ഡ് സര്‍വേകളാണ് എന്നും അദ്ദേഹം പറഞ്ഞു'.

തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വീഴ്ചയുണ്ടായിട്ടില്ല. ആരൊക്കയോ മനപ്പൂർവ്വം തയ്യാറാക്കിയ സംഭവമാണ് അതെന്നും ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യസഭയില്‍ ഗുലാംനബി ആസാദിന് യാത്രയയപ്പ് ചടങ്ങിനിടെ മോദിയുടെ പ്രസംഗത്തെപ്പറ്റി പരാമര്‍ശിച്ച തനിക്കും പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ക്ഷണം ലഭിച്ചിരുന്നെന്നും താനത് നിരസിച്ചിരുന്നെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രധാനമന്ത്രി വിരുന്നിനു വിളിച്ചതില്‍ ഏതെങ്കിലും എം പിക്ക് രോമാഞ്ചമുണ്ടായാല്‍ അത് ശ്രദ്ധിക്കണം. എന്‍കെ പ്രേമചന്ദ്രനെ പ്രധാനമന്ത്രി വിരുന്നിന് ക്ഷണിച്ചതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായപ്പോള്‍ അദ്ദേഹംതന്നെ ഈ വിഷയത്തില്‍ വ്യക്തത വരുത്തേണ്ടിയിരുന്നെന്നും ബിനോയ് വിശ്വം പറഞ്ഞു.

രാഹുല്‍ കുറച്ചുകൂടി രാഷ്ട്രീയ പക്വത കാണിക്കണം; ബിനോയ് വിശ്വം
'എന്റെ 90 സെക്കന്റ് പ്രസംഗം കോൺഗ്രസിനെ ഭയപ്പെടുത്തി'; വിദ്വേഷ പരാമർശം പിൻവലിക്കാതെ മോദി

Related Stories

No stories found.
logo
Reporter Live
www.reporterlive.com