രാഷ്ട്രീയ നേട്ടത്തിന് തന്റെ പ്രായമായ ഉമ്മയെ വരെ വലിച്ചിഴച്ചു; വക്കീൽ നോട്ടീസിൽ ഷാഫി പറമ്പിൽ

കെ കെ ശൈലജയ്ക്കും എൽഡിഎഫിനുമെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ വക്കീൽ നോട്ടീസുമായി വടകര കോൺഗ്രസ് സ്ഥാനാർഥി ഷാഫി പറമ്പിൽ
രാഷ്ട്രീയ നേട്ടത്തിന് തന്റെ പ്രായമായ ഉമ്മയെ വരെ വലിച്ചിഴച്ചു; വക്കീൽ നോട്ടീസിൽ ഷാഫി പറമ്പിൽ

കോഴിക്കോട്: കെ കെ ശൈലജയ്ക്കും എൽഡിഎഫിനുമെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ വക്കീൽ നോട്ടീസയച്ച് വടകര യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. "അശ്ശീല വിഡിയോയും ഫോട്ടോകളും താൻ പ്രചരിപ്പിച്ചു എന്നാണ് കെ കെ ശൈലജ പറഞ്ഞത്. ഇതിൻ്റെ പേരിൽ ചെയ്യാത്ത കാര്യത്തിന് തനിക്ക് നേരെ സൈബർ ആക്രമണമുണ്ടായി. പ്രായമായ ഉമ്മയെ പോലും വിഷയത്തിലേക്ക് വലിച്ചിഴച്ചു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഇതെ'ന്നും നോട്ടീസിൽ പറയുന്നു. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ വാർത്ത സമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം

അതെ സമയം ജനരോഷം മറികടക്കാനാണ് കെ കെ ശൈലജയ്ക്കെതിരെ ഷാഫി പറമ്പിൽ വക്കീൽ നോട്ടീസ് അയച്ചതെന്ന് വടകര എൽ ഡി എഫ് മണ്ഡലം കമ്മിറ്റി പറഞ്ഞു. ഷാഫി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്. ജനങ്ങളുടെ പ്രതിഷേധവും എതിർപ്പും ഇല്ലാതാക്കാൻ വക്കീൽ നോട്ടിസ് കൊണ്ട് കഴിയില്ലന്നും എൽഡിഎഫ് പറഞ്ഞു. കുടുംബ ഗ്രൂപ്പുകളിൽ മോർഫ് ചെയ്ത പടങ്ങൾ അയക്കുകയാണെന്നും ഇതിന് പിന്നിൽ വിഡി സതീശനും ഷാഫി പറമ്പിലാണെന്നുമുള്ള ആരോപണവുമായി എം വി ഗോവിന്ദൻ നേരത്തെ രംഗത്തെത്തിയിരുന്നു.

വടകരയിൽ ഇടതുമുന്നണി ജയിക്കുമെന്നുറപ്പായപ്പോൾ അശ്ലീല പ്രചാരണം ആരംഭിച്ചെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. അശ്ലീല വീഡിയോ എന്നും പോസ്റ്റർ എന്നും പറഞ്ഞവർ ഇപ്പോൾ മാറ്റിപ്പറയുകയാണെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. പരസ്യ പ്രചാരണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ വടകരയിൽ സെബർ ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സജീവ ചർച്ചയാകുന്നത്.

രാഷ്ട്രീയ നേട്ടത്തിന് തന്റെ പ്രായമായ ഉമ്മയെ വരെ വലിച്ചിഴച്ചു; വക്കീൽ നോട്ടീസിൽ ഷാഫി പറമ്പിൽ
'കേന്ദ്രം കേരളത്തെ ശത്രുരാജ്യമായി കാണുന്നു, വീര്‍പ്പുമുട്ടിക്കുന്നു'; എം വി ഗോവിന്ദന്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com