ആളുമാറി വോട്ട് ചെയ്ത സംഭവം; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ജനപ്രാതിനിധ്യ നിയമം (ആര്‍പി ആക്ട്) 134 വകുപ്പ് പ്രകാരമാണ് നടപടി
ആളുമാറി വോട്ട് ചെയ്ത സംഭവം; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

കോഴിക്കോട്: ഹോം വോട്ടിംഗിനിടെ പെരുവയലില്‍ ആളുമാറി വോട്ടുചെയ്ത സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉത്തരവിട്ടു. ജനപ്രാതിനിധ്യ നിയമം (ആര്‍പി ആക്ട്) 134 വകുപ്പ് പ്രകാരമാണ് നടപടി. പ്രസ്തുത വിഷയത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനും സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

ഹോം വോട്ടിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍, മൈക്രോ ഒബ്‌സര്‍വര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പെരുവയലിലെ 84-ാം ബൂത്തിലെ വോട്ടറായ 91കാരി ജാനകിയമ്മ പായുംപുറത്തിന്റെ വോട്ട് മറ്റൊരു വോട്ടറായ 80കാരി ജാനകിയമ്മ കൊടശ്ശേരി ചെയ്യാനിടയായ സംഭവത്തിലാണ് സസ്‌പെന്‍ഷന്‍. ഇതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ ബൂത്ത് ലെവല്‍ ഏജന്റ് നല്‍കിയ പരാതിയുടെയും മാധ്യമ വാര്‍ത്തകളുടെയും അടിസ്ഥാനത്തില്‍ ഉപവരണാധികാരി നല്‍കിയ റിപ്പോര്‍ട്ടിന്റെയും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നത്.

ആളുമാറി വോട്ട് ചെയ്ത സംഭവം; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
രാഹുലിനെതിരെയുള്ള പിണറായി വിജയന്റെ പരിഹാസം ദേശീയ തലത്തില്‍ ഉപയോഗിച്ച് മോദി; ഏറ്റെടുക്കാന്‍ ബിജെപി

സംഭവം വിവാദമായതോടെ ബൂത്ത് ലെവല്‍ ഓഫീസര്‍ പായുംപുറത്ത് ജാനകി അമ്മയുടെ വീട്ടിലെത്തിയിരുന്നു. തെറ്റ് പറ്റിയെന്നും പരാതി നല്‍കരുതെന്നും ബൂത്ത് ലെവല്‍ ഓഫീസര്‍ വീട്ടില്‍ വന്ന് അഭ്യര്‍ഥിച്ചെന്ന് ജാനകി അമ്മ പായുംപുറത്ത് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചിരുന്നു.

വോട്ട് ചെയ്യാന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും വീട്ടില്‍ ഉദ്യോഗസ്ഥര്‍ വന്നപ്പോള്‍ വോട്ട് ചെയ്‌തെന്നുമാണ് ജാനകി അമ്മ കൊടശേരി പ്രതികരിച്ചത്. പരാതികളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വോട്ട് രേഖപ്പെടുത്തിയശേഷം കൈവിരലില്‍ പുരട്ടിയ മഷി സ്വയം മായ്ച്ചു കളഞ്ഞന്നും ജാനകി അമ്മ കൊടശേരി പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com