രാഹുലിനെതിരെയുള്ള പിണറായി വിജയന്റെ പരിഹാസം ദേശീയ തലത്തില്‍ ഉപയോഗിച്ച് മോദി; ഏറ്റെടുക്കാന്‍ ബിജെപി

താങ്കളുടെ പഴയ പേര് ആവര്‍ത്തിക്കാന്‍ ഇടവരുത്തരുതെന്നായിരുന്നു പിണറായി വിജയന്‍ കോഴിക്കോട് വെച്ച് രാഹുല്‍ ഗാന്ധിയെ ഹരിഹസിച്ചത്.
രാഹുലിനെതിരെയുള്ള പിണറായി വിജയന്റെ പരിഹാസം ദേശീയ തലത്തില്‍ ഉപയോഗിച്ച് മോദി; ഏറ്റെടുക്കാന്‍ ബിജെപി

മുംബൈ: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരിഹാസ പ്രയോഗത്തെ കുറിച്ച് മഹാരാഷ്ട്രയില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ നാന്ദെഡില്‍ നടന്ന എന്‍ഡിഎ തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കവേയാണ് ഇക്കാര്യം മോദി സൂചിപ്പിച്ചത്.

താന്‍ പോലും ഉപയോഗിക്കാത്ത ഭാഷയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നതെന്നാണ് മോദി പറഞ്ഞത്. ഇത്തരത്തിലുള്ള ഒരു സഖ്യത്തെ എങ്ങനെയാണ് ജനങ്ങള്‍ വിശ്വസിക്കുകയെന്നും അദ്ദേഹം ചോദിച്ചു. താങ്കളുടെ പഴയ പേര് ആവര്‍ത്തിക്കാന്‍ ഇടവരുത്തരുതെന്നായിരുന്നു പിണറായി വിജയന്‍ കോഴിക്കോട് വെച്ച് രാഹുല്‍ ഗാന്ധിയെ ഹരിഹസിച്ചത്.

ഇന്‍ഡ്യ മുന്നണിയിലെ പ്രമുഖ നേതാവിനെതിരെ സഖ്യത്തിലെ മറ്റൊരു പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുഖ്യമന്ത്രിയുമായ വ്യക്തി നടത്തിയ പരിഹാസ പ്രയോഗം പ്രധാനമന്ത്രിയും ബിജെപിയും ഏറ്റെടുത്തേക്കും എന്നതിന്റെ സൂചനയാണ് നാന്ദെഡിലെ മോദിയുടെ പരാമര്‍ശം. ഇന്‍ഡ്യ മുന്നണിയിലെ കക്ഷിക്ക് പോലും രാഹുല്‍ ഗാന്ധിയെ നേതാവെന്ന നിലയില്‍ വിശ്വാസമില്ല എന്ന തരത്തില്‍ ആയിരിക്കും ബിജെപിയുടെ വിമര്‍ശനം.

25 ശതമാനം ലോക്‌സഭാ സീറ്റുകളില്‍ ഇന്‍ഡ്യ സഖ്യത്തിലെ കക്ഷികള്‍ തമ്മില്‍ മത്സരിക്കുകയാണ്. ഇപ്പോഴത്തെ സ്ഥിതി ഇതാണെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം ഇവര്‍ എന്തുചെയ്യും. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ രാജ്യത്തെ ജനങ്ങള്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്കു വേണ്ടി വോട്ട് ചെയ്തതായും പ്രധാനമന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com