കട്ടപ്പുറത്താകില്ല, സർവ്വീസിനൊരുങ്ങി നവകേരള ബസ്; ​ഗതാ​ഗതവകുപ്പിന്റെ നീക്കം വിമർശനങ്ങൾക്കൊടുവിൽ

വൻതുക മുടക്കി വാങ്ങിയ ബസ് ഉപയോഗിക്കുന്നില്ലെന്ന വിമർശനത്തിന് പിന്നാലെയാണ് കെഎസ്ആർടിസിയുടെ നീക്കം.
കട്ടപ്പുറത്താകില്ല, സർവ്വീസിനൊരുങ്ങി നവകേരള ബസ്; ​ഗതാ​ഗതവകുപ്പിന്റെ നീക്കം വിമർശനങ്ങൾക്കൊടുവിൽ

തിരുവനന്തപുരം: നവകേരള യാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് സർവീസിനൊരുങ്ങുന്നു. ബസിൻറെ കോൺട്രാക്ട് ക്യാരേജ് പെർമിറ്റ്, സ്‌റ്റേജ് ക്യാരേജ് പെർമിറ്റാക്കി മാറ്റി. വൻതുക മുടക്കി വാങ്ങിയ ബസ് ഉപയോഗിക്കുന്നില്ലെന്ന വിമർശനത്തിന് പിന്നാലെയാണ് കെഎസ്ആർടിസിയുടെ നീക്കം.

സംസ്ഥാന സർക്കാരിൻറെ നവകേരള യാത്രയ്ക്കായി 1.15 കോടി രൂപ മുടക്കിയാണ് ഭാരത് ബെൻസിന്റെ പുതിയ ബസ് വാങ്ങിയത്. യാത്ര കഴിഞ്ഞാൽ ബസ് മ്യൂസിയത്തിൽ വെക്കാമെന്നും ബസിൻറെ മൂല്യം ഉയരുമെന്നുമുള്ള ഇടതുനേതാക്കളുടെ പ്രതികരണം ഏറെ ശ്രദ്ധ നേടിയിരുന്നു. ബസ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് നൽകാൽ ധാരണയും ആയി. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും പ്രഖ്യാപനം നടപ്പായില്ല.

അറ്റകുറ്റപ്പണി കഴിഞ്ഞ ബസ് കെഎസ്ആർടിസി പാപ്പനംകോട് സെൻട്രൽ വർക്ക് ഷോപ്പിൽ ആണ് ഇപ്പോൾ ഉള്ളത്. ബസ് വെറുതെ കിടക്കുന്നുവെന്ന വിമർശനം ശക്തമായതോടെയാണ് കെഎസ്ആർടിസി മാനേജ്മെൻറ് സർവ്വീസിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. ബസിൻറെ കോൺട്രാക്ട് ക്യാരേജ് പെർമിറ്റ്, സ്‌റ്റേജ് ക്യാരേജ് പെർമിറ്റാക്കി മാറ്റിയിട്ടുണ്ട്. എന്നാൽ എപ്പോൾ എങ്ങനെ സർവ്വീസ് നടത്തുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

യാത്രയ്ക്കുശേഷം നവകേരള ബസിൽ മാറ്റങ്ങൾ വരുത്തിയിരുന്നു, മുഖ്യമന്ത്രിക്ക് ഇരിക്കാനായി സ്ഥാപിച്ച പ്രത്യേക സീറ്റ് നീക്കം ചെയ്തു. സീറ്റുകൾ പുനഃക്രമീകരിച്ച് ലഗേജിനും സ്ഥലമൊരുക്കിയിട്ടുണ്ട്. അതേസമയം, ബസിന്റെ നിറവും ഗ്രാഫിക്സും മാറ്റിയിട്ടില്ല. ഗതാഗത മന്ത്രി മാറിയതോടെയാണ് നവകേരള ബസിനെ അവഗണിച്ചതെന്ന് ആക്ഷേപമുണ്ട്.

കട്ടപ്പുറത്താകില്ല, സർവ്വീസിനൊരുങ്ങി നവകേരള ബസ്; ​ഗതാ​ഗതവകുപ്പിന്റെ നീക്കം വിമർശനങ്ങൾക്കൊടുവിൽ
കല്യാശ്ശേരി കള്ളവോട്ട്; ആറ് പേർക്കെതിരെ കേസ്, ഒന്നാം പ്രതി എൽഡിഎഫ് ബൂത്ത് ഏജന്റ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com