കല്യാശ്ശേരി കള്ളവോട്ട്; ആറ് പേർക്കെതിരെ കേസ്, ഒന്നാം പ്രതി എൽഡിഎഫ് ബൂത്ത് ഏജന്റ്

എൽഡിഎഫ് ബൂത്ത് ഏജന്റ് ​ഗണേശൻ, അഞ്ച് പോളിം​ഗ് ഉദ്യോ​ഗസ്ഥർ എന്നിവർക്കെതിരെയാണ് കേസ്. ​ഗണേശനാണ് ഒന്നാം പ്രതി. കല്യാശേരി ഉപവരണാധികാരി നൽകി നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി.
കല്യാശ്ശേരി കള്ളവോട്ട്; ആറ് പേർക്കെതിരെ കേസ്, ഒന്നാം പ്രതി എൽഡിഎഫ് ബൂത്ത് ഏജന്റ്

കണ്ണൂർ: കാസർകോട് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന കല്യാശ്ശേരിയിൽ കള്ള വോട്ട് നടന്നെന്ന പരാതിയിൽ ആറ് പേർക്കെതിരെ കേസ് എടുത്തു. എൽഡിഎഫ് ബൂത്ത് ഏജന്റ് ​ഗണേശൻ, അഞ്ച് പോളിം​ഗ് ഉദ്യോ​ഗസ്ഥർ എന്നിവർക്കെതിരെയാണ് കേസ്. ​ഗണേശനാണ് ഒന്നാം പ്രതി. കല്യാശേരി ഉപവരണാധികാരി നൽകി നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി.

92 വയസുള്ള സ്ത്രീയുടെ വോട്ട് സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി കൂടിയായ ഗണേശൻ നേരിട്ട് രേഖപ്പെടുത്തുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്നതിനിടെ വീഴ്ച്ച വരുത്തിയ പോളിങ്ങ് ഉദ്യോഗസ്ഥരെ കണ്ണൂർ ജില്ലാ കലക്ടർ സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്.

ജില്ലയിൽ വ്യാപകമായി കള്ളവോട്ടു നടക്കുന്നുവെന്നാണ് കല്യാശ്ശേരി സംഭവം ചൂണ്ടിക്കാട്ടി കോൺഗ്രസ് ആരോപിക്കുന്നത്. കള്ളവോട്ട് ശീലമാക്കിയ പാർട്ടിയാണ് സിപിഐഎം എന്നും കല്യാശ്ശേരിയിൽ നടന്ന സംഭവത്തിൽ യുഡിഎഫ് പരാതി നൽകുമെന്നും കെ സുധാകരൻ പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരായ നടപടി സ്വാഗതം ചെയ്യുന്നുവെന്നും സുധാകരൻ പറഞ്ഞു. തുടർ വോട്ടെടുപ്പിലും കള്ള വോട്ട് സാധ്യതയുണ്ട്. പോളിങ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടിരുന്നു.

കല്യാശ്ശേരി കള്ളവോട്ട്; ആറ് പേർക്കെതിരെ കേസ്, ഒന്നാം പ്രതി എൽഡിഎഫ് ബൂത്ത് ഏജന്റ്
പത്തനംതിട്ടയിലും ഇവിഎമ്മിൽ ക്രമക്കേട്, താമര ചിഹ്നത്തിൽ അധിക വോട്ട് വന്നു; പരാതിയുമായി യുഡിഎഫ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com