'ടെൻ്റിൽ നിന്ന് രാമനെ ക്ഷേത്രത്തിലേക്ക് എത്തിച്ചത് ബിജെപി, എതിർത്തവർ ഇല്ലാതാകും'; രാജ്നാഥ് സിംഗ്

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും. കേരളത്തെ ഇടതും വലതുമാണ് ഇതിന് അനുവദിക്കാത്തത്
'ടെൻ്റിൽ നിന്ന് രാമനെ  ക്ഷേത്രത്തിലേക്ക് എത്തിച്ചത് ബിജെപി, എതിർത്തവർ ഇല്ലാതാകും'; രാജ്നാഥ് സിംഗ്

കാസർകോട്: കേരളത്തിലെ ഇടത് വലതു മുന്നണികൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും കേന്ദ്ര പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിംഗ്. കേരളത്തിലെ കോൺഗ്രസ്സും സിപിഐഎമ്മും ആത്മാർത്ഥത ഇല്ലാത്തരാണ്. ഇവരുവരും തമ്മിൽ പരസ്പരം തല്ലു കൂടുന്നെന്നും ജനങ്ങളെ ഇവർ വഞ്ചിക്കുകയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ചെറിയ ടെന്റിൽ നിന്ന് രാമനെ വലിയ ക്ഷേത്രത്തിലേക്ക് മാറ്റാൻ ബിജെപിക്ക് കഴിഞ്ഞുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും. കേരളത്തിലെ ഇടതും വലതുമാണ് ഇതിന് അനുവദിക്കാത്തത്. അവർക്ക് ഇവിടെ ഒന്നും ചെയ്യാനില്ല. രാജ്യത്തെ പ്രതിരോധ രംഗത്തെ തകർക്കുന്നതാണ് സിപിഐഎം പ്രകടന പത്രിക. ഇതിൽ കോൺഗ്രസിന്റെ നിലപാട് വ്യക്തമാക്കണം. സിഎംആർഎൽ, സഹകരണ ബാങ്ക് തട്ടിപ്പുകളിൽ ശക്തമായ അന്വേഷണം നടത്തും. പണം നഷ്ടമായവർക്ക് അത് തിരിച്ചു നൽകുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

'ടെൻ്റിൽ നിന്ന് രാമനെ  ക്ഷേത്രത്തിലേക്ക് എത്തിച്ചത് ബിജെപി, എതിർത്തവർ ഇല്ലാതാകും'; രാജ്നാഥ് സിംഗ്
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് അന്വേഷണ റിപ്പോര്‍ട്ടില്‍ വൈരുദ്ധ്യം, മൊഴി സംശയാസ്പദം

രാമൻ ഭഗവാൻ മാത്രം അല്ല സാംസ്കാരിക നായകൻ കൂടിയാണ്. കോൺഗ്രസും, സിപിഐഎമ്മും അത് അംഗീകരിക്കാൻ തയ്യാറാകുന്നില്ല. കോൺഗ്രസ് രാമനെ എതിർത്തു. അയോധ്യയിൽ രാമക്ഷേത്രം പണിതത് എതിർത്തു. രാജ്യത്ത് ശ്രീരാമനെ എതിർത്തവർ ഇല്ലാതാകും. ലോക നിലവാരത്തിലേക്ക് ഭാരതത്തെ എത്തിക്കും എന്നത് മോഡിയുടെ ഗ്യാരൻ്റി. രാജ്യം രാമ രാജ്യത്തിലേക്ക് അടുത്തുകൊണ്ട് ഇരിക്കുന്നു. കശ്മീരിൽ സമാധാനം സ്ഥാപിക്കാൻ ബിജെപിയ്ക്ക് കഴിഞ്ഞു. പറഞ്ഞ കാര്യം പ്രാവർത്തികമാക്കാൻ ബിജെപിക്ക് കഴിയുന്നു. മുത്തലാക്ക് നിർത്തലക്കുമെന്ന് പറഞ്ഞു. അത് പ്രാവർത്തികമാക്കി. തിരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും പറഞ്ഞ വാക്കിൽ ബിജെപി ഉറച്ചു നിൽക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com