രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ ഇന്ന് മലപ്പുറത്ത്

വൈകിട്ട് കരുവാരക്കുണ്ടില്‍ നടക്കുന്ന റോഡ് ഷോയ്ക്ക് ശേഷം രാഹുല്‍ ഹെലികോപ്റ്ററില്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് തിരിക്കും.
രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ ഇന്ന് മലപ്പുറത്ത്

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പര്യടനം രണ്ടാം ദിവസവും കേരളത്തില്‍ തുടരുന്നു. ഇന്ന് മലപ്പുറം ജില്ലയിലാണ് കോണ്‍ഗ്രസിന്റെ റോഡ് ഷോ. ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയമസഭാ മണ്ഡലങ്ങളിലാണ് റോഡ് ഷോ നടക്കുക. കോഴിക്കോട് ജില്ലയിലെ പരിപാടികള്‍ക്ക് ശേഷം രാഹുല്‍ രാവിലെ 11.30 ഓടെ മലപ്പുറം കീഴുപറമ്പില്‍ എത്തും. കീഴുപറമ്പ് അങ്ങാടിയില്‍ നടത്തുന്ന റോഡ് ഷോയില്‍ ലീഗ് നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കും. വൈകിട്ട് കരുവാരക്കുണ്ടില്‍ നടക്കുന്ന റോഡ് ഷോയ്ക്ക് ശേഷം രാഹുല്‍ ഹെലികോപ്റ്ററില്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് തിരിക്കും.

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ ഇന്ന് മലപ്പുറത്ത്
'മോദിക്ക് അധികാരക്കൊതി മാത്രം'; രാഹുല്‍ ഗാന്ധി

കഴിഞ്ഞ ദിവസം വയനാട്ടിലെ റോഡ് ഷോയ്ക്ക് ശേഷം കോഴിക്കോട് മെഗാറാലിയെയും രാഹുല്‍ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. എന്‍ഡിഎ സര്‍ക്കാരിനെയും ആര്‍എസ്എസിനെയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കേരളം നല്ല പാഠങ്ങള്‍ എന്നെ പഠിപ്പിച്ചു. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ആശയപരമായി വ്യത്യാസം ഉണ്ട്. താന്‍ യുഡിഎഫിന് ഒപ്പം നില്‍ക്കും. കേരളത്തിന്റെ ശബ്ദം കരുത്തുറ്റതാണ്. സംഘപരിവാര്‍ വെറുപ്പിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച് കേരളത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com