സിദ്ധാര്‍ത്ഥന്റെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ വയനാട്ടിലേക്ക്

ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇന്ന് വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിൽ എത്തിയേക്കും
സിദ്ധാര്‍ത്ഥന്റെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ വയനാട്ടിലേക്ക്

കല്‍പ്പറ്റ: സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വയനാട്ടിലേക്ക്. മനുഷ്യാവകാശ കമ്മീഷൻ ഇന്ന് വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിൽ എത്തിയേക്കും. കേസ് ഏറ്റെടുത്ത സിബിഐ, കോളേജിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കി. സിദ്ധാർത്ഥനെ മർദ്ദിച്ച മുറിയും ഹോസ്റ്റലും പരിശോധിച്ചിരുന്നു. സിബിഐയുടെ എഫ്ഐആറിൽ കൂടുതൽ പ്രതികളുടെ പേരുണ്ടെന്നാണ് ലഭിക്കുന്ന സൂചന. നാളെ സിദ്ധാർത്ഥന്റെ പിതാവിന്റെ മൊഴിയെടുക്കും.

സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കാൻ നിയോഗിച്ച സിബിഐ സംഘം സിദ്ധാർത്ഥൻ്റെ അച്ഛൻ്റെ മൊഴിയെടുക്കും. സിദ്ധാർത്ഥൻ്റെ അച്ഛൻ ജയപ്രകാശിനോട് മൊഴിയെടുക്കാൻ ചൊവ്വാഴ്ച വയനാട്ടിലെത്താനാണ് നിർദേശം. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം നേരത്തെ വയനാട്ടിലെത്തി ജില്ലാ പൊലീസ് മേധാവിയുമായും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

സിദ്ധാര്‍ത്ഥന്റെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ വയനാട്ടിലേക്ക്
സിബിഐ സിദ്ധാർത്ഥൻ്റെ അച്ഛൻ്റെ മൊഴിയെടുക്കും; ചൊവ്വാഴ്ച വയനാട്ടിലെത്തണം

Related Stories

No stories found.
logo
Reporter Live
www.reporterlive.com