വ്യക്തിപരമായ അസൗകര്യം; മണികുമാര്‍ മനുഷ്യാവകാശ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ല

അസൗകര്യം അറിയിച്ച് ഗവര്‍ണര്‍ക്ക് സന്ദേശമയച്ചു
വ്യക്തിപരമായ അസൗകര്യം; മണികുമാര്‍ മനുഷ്യാവകാശ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ല

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ ചുമതല ഏറ്റെടുക്കാന്‍ താത്പര്യമില്ലെന്ന് ഗവര്‍ണറെ അറിയിച്ച് ജസ്റ്റിസ് എസ് മണികുമാര്‍. ഗവര്‍ണര്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സര്‍ക്കാറിന്റെ നിയമനത്തിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത് പിന്നാലെയാണിത്. വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥാനം ഏറ്റെടുക്കാന്‍ താല്പര്യമില്ലെന്നാണ് മണികുമാര്‍ ഗവര്‍ണറെ അറിയിച്ചത്. അസുഖങ്ങളുണ്ടെന്നും അച്ഛന്റെ മരണത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ നില്‍ക്കേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം കത്തില്‍ വിശദീകരിച്ചു.

പ്രതിപക്ഷത്തിന്റെ വിയോജിപ്പും പരാതികളും കാരണം മണികുമാറിന്റെ നിയമനം സംബന്ധിച്ച സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ വൈകിച്ചിരുന്നു. നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിയോജന കുറിപ്പ് അയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നിയമനം ഗവര്‍ണര്‍ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു.

മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി മണികുമാറിന്റെ പേര് മാത്രമാണ് മനുഷ്യാവകാശ കമ്മിഷനെ തിരഞ്ഞെടുക്കാനുള്ള സമിതി യോഗത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് കത്തയച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണ് സര്‍ക്കാര്‍ ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനായി നിയമിക്കാന്‍ ശുപാര്‍ശ നല്‍കിയത്. കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്നു മണികുമാര്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com