ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്ന സംഭവം; പ്രതിയുടെ കൈയ്ക്ക് പരിക്ക്, ഇൻക്വസ്റ്റ് പുരോഗമിക്കുന്നു

ഷാഹുലിനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്
ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്ന സംഭവം; പ്രതിയുടെ കൈയ്ക്ക് പരിക്ക്, ഇൻക്വസ്റ്റ് പുരോഗമിക്കുന്നു

മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ വെച്ച് യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നതായി പൊലീസ്. ആക്രമണത്തിൽ പ്രതിയായ ഷാഹുൽ അലിക്ക് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഷാഹുലിനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.

മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറിനെയാണ് ഷാഹുൽ കുത്തിക്കൊന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തിൽ വെച്ചാണ് ആക്രമണമുണ്ടായത്. സിംനയും ഷാഹുലും സുഹൃത്തുക്കളായിരുന്നു. സിംനയുടെ പിതാവ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇദ്ദേഹത്തെ കാണാൻ എത്തിയതായിരുന്നു സിംന.

ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്ന സംഭവം; പ്രതിയുടെ കൈയ്ക്ക് പരിക്ക്, ഇൻക്വസ്റ്റ് പുരോഗമിക്കുന്നു
മുവാറ്റുപുഴ ജനറൽ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു; പ്രതി പിടിയില്‍

ഈ സമയത്ത് ഇവിടെയെത്തിയ പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. ഇരുവരും വിവാഹിതരാണ്. നേരത്തെ അയൽവാസികളായിരുന്നു ഇരുവരുമെന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ പ്രതി ബൈക്കിൽ കയറി രക്ഷപ്പെട്ടു. പിന്നാലെ എത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com