മുവാറ്റുപുഴ ജനറൽ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു; പ്രതി പിടിയില്‍

പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് സിംലയുടെ കഴുത്തിലും പുറത്തും പ്രതി കുത്തിയത്
മുവാറ്റുപുഴ ജനറൽ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു; പ്രതി പിടിയില്‍

എറണാകുളം: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീർ ആണ് കൊല്ലപ്പെട്ടത്. സിംനയുടെ കഴുത്തിലും പുറത്തുമാണ് കുത്തേറ്റിരിക്കുന്നത്. സംഭവത്തിൽ പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ പൊലീസ് പിടികൂടി. ഇന്ന് വെകിട്ട് മൂന്നുമണിയോടെയാണ് സംഭവമുണ്ടായത്.

സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തിൽ വെച്ചാണ് ആക്രമണമുണ്ടായത്. സിംനയും ഷാഹുലും സുഹൃത്തുക്കളായിരുന്നു. സിംനയുടെ പിതാവ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇദ്ദേഹത്തെ കാണാൻ എത്തിയതായിരുന്നു സിംന.

ഈ സമയത്ത് ഇവിടെയെത്തിയ പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. ഇരുവരും വിവാഹിതരാണ്. നേരത്തെ അയൽവാസികളായിരുന്നു ഇരുവരുമെന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ പ്രതി ബൈക്കിൽ കയറി രക്ഷപ്പെട്ടു. പിന്നാലെ എത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com