പത്തനംതിട്ട സിപിഐഎമ്മിലെ കയ്യാങ്കളി ആരോപണം അടിസ്ഥാനരഹിതം,വിളിച്ച് പറഞ്ഞവരോട് ചോദിക്ക്: എ പത്മകുമാര്‍

വിഷയത്തില്‍ മന്ത്രി വി എന്‍ വാസവന്‍ സംസ്ഥാന കമ്മിറ്റിയെ വിവരം ധരിപ്പിച്ചിട്ടുണ്ട്
പത്തനംതിട്ട സിപിഐഎമ്മിലെ
കയ്യാങ്കളി ആരോപണം അടിസ്ഥാനരഹിതം,വിളിച്ച് പറഞ്ഞവരോട് ചോദിക്ക്: എ പത്മകുമാര്‍

പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ കയ്യാങ്കളി വാര്‍ത്ത നിഷേധിച്ച് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ പത്മകുമാര്‍. യോഗത്തിൽ കയ്യാങ്കളി നടന്നു എന്നത് അടിസ്ഥാന രഹിതമായ വാർത്തയാണ്. കയ്യാങ്കളി വാര്‍ത്തകളെന്ന് വിളിച്ച് പറഞ്ഞവരോട് വിവരങ്ങള്‍ ചോദിക്കാനും പത്മകുമാര്‍ പറഞ്ഞു. വിഷയത്തില്‍ മന്ത്രി വി എന്‍ വാസവന്‍ സംസ്ഥാന കമ്മിറ്റിയെ വിവരം ധരിപ്പിച്ചിട്ടുണ്ട്. കയ്യാങ്കളി വാര്‍ത്ത നിഷേധിച്ച് സിപിഐഎം പത്തനംതിട്ട സിപിഐഎം ജില്ലാ നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായത്. തിരഞ്ഞെടുപ്പ് പ്രചാരണ വിഷയത്തിലാണ് തര്‍ക്കം നടന്നത്. പ്രചരണം മന്ദഗതിയിലെന്ന് ജില്ലാ സെക്രട്ടേറിയറ്റംഗം എ പത്മകുമാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ പത്മകുമാറിനെ എതിര്‍ത്ത് ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് തര്‍ക്കമുണ്ടായതും പിന്നാലെ ഇത് കയ്യാങ്കളിയിലേക്കെത്തുകയും ചെയ്തത്.

സെക്രട്ടേറിയറ്റ് അംഗങ്ങളായ ഹര്‍ഷകുമാറും പത്മകുമാറും തമ്മില്‍ വാക്കേറ്റം നടന്നു. ഇരുവരും തമ്മില്‍ കയ്യാങ്കളിയായി. ഒരു വിഭാഗം തോമസ് ഐസക്കിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നതായി പത്മകുമാര്‍ ആരോപിച്ചു. ആദ്യ ഘട്ട പ്രചരണത്തില്‍ ഐസക്കിന് വിജയ സാധ്യത ഉണ്ടായിരുന്നതായാണ് പത്മകുമാര്‍ ആരോപിക്കുന്നത്. പ്രചരണം ഇപ്പോള്‍ മോശമാണെന്നും പത്മകുമാര്‍ യോഗത്തില്‍ തുറന്നടിക്കുകയും രാജി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

പത്തനംതിട്ട സിപിഐഎമ്മിലെ
കയ്യാങ്കളി ആരോപണം അടിസ്ഥാനരഹിതം,വിളിച്ച് പറഞ്ഞവരോട് ചോദിക്ക്: എ പത്മകുമാര്‍
പത്തനംതിട്ടയില്‍ തോമസ് ഐസകിനെ പ്രതിരോധത്തിലാക്കി യുഡിഎഫ്; മറികടക്കാന്‍ എല്‍ഡിഎഫ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com