കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുവജനത്തിളക്കം; ഷാഫി പറമ്പില്‍ 'ടീം' പാര്‍ട്ടി നേതൃനിരയിലേക്ക്

കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുവജനത്തിളക്കം; ഷാഫി പറമ്പില്‍ 'ടീം' പാര്‍ട്ടി നേതൃനിരയിലേക്ക്

യൂത്ത് കോണ്‍ഗ്രസ് നേതൃപദവി ഒഴിഞ്ഞതിന് പിന്നാലെയാണ് നടപടി.

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംഎല്‍എ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന സമയത്ത് ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസിനെ നയിച്ചവരെ ഡിഡിസി ഭാരവാഹിത്വത്തിലേക്ക് ഉയര്‍ത്തി കോണ്‍ഗ്രസ്. ജില്ലാ അധ്യക്ഷന്മാരായിരുന്നവരെ ഡിസിസികളിലെ വൈസ് പ്രസിഡന്റുമാരായും ജനറല്‍ സെക്രട്ടറിമാരായിരുന്നവരെ ഡിസിസിയിലെ ജനറല്‍ സെക്രട്ടറിമാരായുമാണ് ഉയര്‍ത്തിയത്. യൂത്ത് കോണ്‍ഗ്രസ് നേതൃപദവി ഒഴിഞ്ഞതിന് പിന്നാലെയാണ് നടപടി.

ഇ പി രാജീവ്, ഹാരിഷ് ചിറക്കാട്ടില്‍, പി കെ നൗഫല്‍ ബാബു എന്നിവരെ മലപ്പുറത്തും പി കെ രാഗേഷ്, ധനീഷ് ലാല്‍, ശരണ്യ എന്നിവരെ കോഴിക്കോടും കെ എം ഫെബിനെ പാലക്കാടും ശോഭ സുബിനെ തൃശൂരും ജിന്റോ ജോണിനെ എറണാകുളത്തും ജോബിന്‍ ജേക്കബിനെ കോട്ടയത്തും ബിനു ചുള്ളിയിലിനെ ആലപ്പുഴയിലും റോബിന്‍ പരുമലയെ പത്തനംതിട്ടയിലും ഫൈസല്‍ കുളപ്പാടം, അബിന്‍ ആര്‍എസ്, ദിനേശ് ബാബു എന്നിവരെ കൊല്ലത്തും നിനോ അലക്‌സിനെ തിരുവനന്തപുരത്തുമാണ് ഡിസിസി ജനറല്‍ സെക്രട്ടറിമാരായി നിയമിച്ചത്.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുവജനത്തിളക്കം; ഷാഫി പറമ്പില്‍ 'ടീം' പാര്‍ട്ടി നേതൃനിരയിലേക്ക്
കോടികൾ വന്ന വഴി, പോയ വഴി; ഇലക്ടറൽ ബോണ്ടിൽ അറിയേണ്ടതെല്ലാം

ബി പി പ്രദീപ് കുമാര്‍- കാസര്‍ഗോഡ്, സുദീപ് ജയിംസ്- കണ്ണൂര്‍, ഷംഷാദ് മരക്കാര്‍- വയനാട്, ഷാജി പാച്ചേരി-മലപ്പുറം, ടിഎച്ച് ഫിറോസ് ബാബു-പാലക്കാട്, ടിറ്റോ ആന്റണി-എറണാകുളം, ചിന്റു കുര്യന്‍-കോട്ടയം, മുകേഷ് മോഹന്‍-ഇടുക്കി, അരുണ്‍ കെ എസ്- ഇടുക്കി, ടിജിന്‍ ജോസഫ്-ആലപ്പുഴ, എം ജി കണ്ണന്‍-പത്തനംതിട്ട, അരുണ്‍രാജ് -കൊല്ലം , സുധീര്‍ ഷാ പാലോട്- തിരുവനന്തപുരം എന്നിവരാണ് പുതിയ ഡിസിസി വൈസ് പ്രസിഡന്റുമാര്‍.

logo
Reporter Live
www.reporterlive.com