ആനവണ്ടിയിലെ വിനോദയാത്ര സൂപ്പറാ..; വരുമാനം കോടികള്‍, ലക്ഷക്കണക്കിന് യാത്രക്കാര്‍

വിനോദയാത്രകളിലൂടെ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്‍ നേടുന്നത് കോടികളുടെ വരുമാനമാണ്
ആനവണ്ടിയിലെ വിനോദയാത്ര സൂപ്പറാ..; വരുമാനം കോടികള്‍, ലക്ഷക്കണക്കിന് യാത്രക്കാര്‍

തിരുവനന്തപുരം: ആനവണ്ടിയിലെ വിനോദയാത്ര ട്രെന്‍ഡാവാന്‍ തുടങ്ങിയത് ഈ ആടുത്ത കാലത്താണ്. ഓഫീസുകളിലെ വിനോദയാത്ര മുതല്‍ കോളേജ് പിള്ളേര്‍ വരെ യാത്ര പോകാന്‍ ആന വണ്ടി തെരഞ്ഞെടുക്കാന്‍ തുടങ്ങി. ചെലവ് വളരെ കുറവെന്നതാണ് ആനവണ്ടിയെ പ്രിയപ്പെട്ടതാക്കുന്ന ആദ്യ ഘടകം. വിനോദയാത്രകളിലൂടെ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്‍ നേടുന്നത് കോടികളുടെ വരുമാനമാണ്.

വിനോദസഞ്ചാര, വനം വകുപ്പുകളുമായി ചേര്‍ന്നാണ് കെഎസ്ആര്‍ടിസി ടൂര്‍പാക്കേജുകള്‍ നിശ്ചയിക്കുന്നത്. 2021 നവംബറില്‍ യാത്രകള്‍ ആരംഭിച്ചതിന് ശേഷം കഴിഞ്ഞ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 29 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് വരുമാനമായി ലഭിച്ചത്. ഒമ്പതിനായിരത്തിലധികം ട്രിപ്പുകളിലായി അഞ്ച് ലക്ഷത്തിലധികം പേര്‍ ഇതുവരെ യാത്ര ചെയ്തിട്ടുണ്ട്.

അമ്പതോളം യൂണിറ്റുകളിലായാണ് നിലവില്‍ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം പ്രവര്‍ത്തിക്കുന്നത്. കണ്ണൂര്‍ ബജറ്റ് ടൂറിസം സെല്‍ യൂണിറ്റാണ് വരുമാനത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്. പത്തനംതിട്ട, പാലക്കാട്, ചാലക്കുടി, മലപ്പുറം എന്നീ യൂണിറ്റുകള്‍ പിന്നാലെയുണ്ട്. 2.53 കോടിയാണ് കണ്ണൂര്‍ യൂണിറ്റിന് ലഭിച്ച വരുമാനം. പത്തനംതിട്ട 2.17 കോടി, പാലക്കാട് 2.14 കോടി, ചാലക്കുടി 2.11 കോടി, മലപ്പുറം 1.91 കോടി എന്നിങ്ങനെയാണ് വരുമാനം നേടിയത്.

ആനവണ്ടിയിലെ വിനോദയാത്ര സൂപ്പറാ..; വരുമാനം കോടികള്‍, ലക്ഷക്കണക്കിന് യാത്രക്കാര്‍
'കഴിഞ്ഞ ദിവസം വേട്ടയാടപ്പെട്ടത് ഞാൻ, ഇപ്പോൾ പുതിയ വിവാദം, കക്ഷി ചേരാൻ ഇല്ല'; സുരേഷ് ഗോപി

Related Stories

No stories found.
logo
Reporter Live
www.reporterlive.com