'കഴിഞ്ഞ ദിവസം വേട്ടയാടപ്പെട്ടത് ഞാൻ, ഇപ്പോൾ പുതിയ വിവാദം, കക്ഷി ചേരാൻ ഇല്ല'; സുരേഷ് ഗോപി

'സർക്കാരിനെതിരായ വികാരത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദങ്ങൾ ഉണ്ടാക്കുന്നത്'
'കഴിഞ്ഞ ദിവസം വേട്ടയാടപ്പെട്ടത് ഞാൻ, ഇപ്പോൾ പുതിയ വിവാദം, കക്ഷി ചേരാൻ ഇല്ല'; സുരേഷ് ഗോപി

കൊല്ലം: അന്തരിച്ച കലാകാരൻ കലാഭവൻ മണിയുടെ സഹോദരനും നൃത്താധ്യാപകനുമായ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച സത്യഭാമയുടെ നിലപാടിൽ പ്രതികരിച്ച് ബിജെപി ലോക്സഭാ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി. സർക്കാരിനെതിരായ വികാരത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും രാമകൃഷ്ണന് വേദിയൊരുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

'കൊല്ലത്തെ കുടുംബ ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവം 28നാണ് നടക്കുന്നത്. അന്ന് രാമകൃഷ്ണനെ പരിപാടിക്കായി ക്ഷണിക്കും. പ്രതിഫലം നൽകിത്തന്നെയാണ് വിളിക്കുന്നത്. സർക്കാരിനെതിരെയുള്ള വികാരത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദങ്ങൾ ഉണ്ടാക്കുന്നത്. ഞാൻ വിവാദങ്ങൾക്കില്ല. വിവാദത്തിൽ കക്ഷി ചേരാനും ഇല്ല. രണ്ടു ദിവസം മുമ്പ് എന്നെ വേട്ടയാടി, അതിന്റെ സത്യം പുറത്ത് വന്നപ്പോഴാണ് പുതിയ വിവാദം ഉണ്ടാക്കുന്ന'തെന്നും സുരേഷ് ഗോപി പറഞ്ഞു.

കലാമണ്ഡലം ഗോപിയുടെ നിലപാടിനെ താൻ മാനിക്കുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പത്മശ്രീ വിഷയത്തിൽ ഇതു വരെ ഒന്നും പറഞ്ഞിട്ടില്ല, ഇനിയും പറയില്ല ഗോപിയാശാൻ മാന്യതയുടെ പാരമ്യത പ്രകടിപ്പിച്ചുവെന്ന് സുരേഷ് ഗോപി പറഞ്ഞു. ഗോപിയാശാനും കുടുംബവുമാണ് തനിക്ക് പ്രസക്തം. ഗോപിയാശാൻ്റെ രാഷ്ട്രീയ ബാധ്യത ഹനിക്കില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു. നേരത്തെയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കലാണ്ഡലം ഗോപി സുരേഷ് ഗോപിയെ അദ്ദേഹത്തിൻ്റെ വീട്ടിലേയ്ക്ക് സ്വാഗതം ചെയ്തിരുന്നു. ഇതിനോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

നേരത്തെ മോഹിയാണ് മോഹിനിയാട്ടം കളിക്കേണ്ടത് മോഹനൻ ആകരുത്. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നായിരുന്നു സത്യഭാമയുടെ പ്രതികരണം. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സത്യഭാമയുടെ അധിക്ഷേപം. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.

'കഴിഞ്ഞ ദിവസം വേട്ടയാടപ്പെട്ടത് ഞാൻ, ഇപ്പോൾ പുതിയ വിവാദം, കക്ഷി ചേരാൻ ഇല്ല'; സുരേഷ് ഗോപി
'കലയ്ക്ക് നിറവും മതവും നൽകിയാൽ പ്രതിഷേധം കലയിലൂടെ തന്നെ നൽകും'; സൗമ്യ സുകുമാരൻ

അധിക്ഷേപം വിവാദമായപ്പോഴും പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ഉറച്ചുനില്‍ക്കുകയാണെന്നായിരുന്നു സത്യഭാമയുടെ പ്രതികരണം. പല കോണിൽ നിന്നും ഉള്ളവർ രാമകൃഷ്ണന് പിന്തുണ അറിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് സത്യഭാമയുടെ അധിക്ഷേപത്തിനെതിരെ രൂക്ഷ ഭാഷയിൽ പ്രതിഷേധിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com