അന്‍പതിനായിരത്തിലേക്ക് കുതിച്ച് സ്വർണവില; പവന് 49,440

സ്വർണത്തിന് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയർന്ന വില
അന്‍പതിനായിരത്തിലേക്ക് കുതിച്ച് സ്വർണവില; പവന് 49,440

കൊച്ചി: അന്‍പതിനായിരത്തിനോട് അടുത്ത് സ്വർണവില. പവന് 800 രൂപ കൂടി 49,440 രൂപയ്ക്ക് ആണ് ഇന്ന് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 100 രൂപ കൂടി 6,180 രൂപയായി. സ്വർണത്തിന് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയർന്ന വിലയാണിത്.

മാര്‍ച്ച് 5 ന് പവന് 560 രൂപ വര്‍ധിച്ച് 47,560 രൂപയില്‍ എത്തിയിരുന്നു. മാര്‍ച്ച് 9 ന് ഈ റെക്കോർഡ് തിരുത്തി സ്വർണവില വീണ്ടും ഉയർന്നു. പവന് 400 രൂപ വര്‍ധിച്ച് 48,600 രൂപയില്‍ എത്തി. മാർച്ച് 19 ന് വീണ്ടും പവന് 360 രൂപ കൂടി 48,640 രൂപയായി സ്വര്‍ണ വില ഉയർന്നു. വില കുറഞ്ഞിട്ട് സ്വർണം വാങ്ങാം എന്നു കരുതിയിരുന്നവരെയും വിവാഹ ആവശ്യത്തിനായി സ്വർണം വാങ്ങാനിരിക്കുന്നവരെയും ആശങ്കപ്പെടുത്തി കൊണ്ട് ദിനം പ്രതി സ്വർണ വില കുതിക്കുകയാണ്.

വിലവർദ്ധന ഈ രീതിക്ക് തുടർന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ സ്വർണ വില അമ്പതിനായിരം പിന്നിടും. വില വര്‍ധിച്ചതോടെ സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ കുറഞ്ഞെങ്കിലും പഴയ സ്വര്‍ണ്ണം വില്‍ക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട് എന്നാണ് വ്യാപാരികള്‍ പറയുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com