ഗവർണർക്ക് നേരെ എസ്എഫ്ഐ കരിങ്കൊടി; വെല്ലുവിളിച്ച് ഗവർണർ

സംഘർഷ സാധ്യത കണക്കിലെടുത്ത്‌ മട്ടന്നൂർ നഗരത്തിൽ വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്
ഗവർണർക്ക് നേരെ എസ്എഫ്ഐ കരിങ്കൊടി; വെല്ലുവിളിച്ച് ഗവർണർ

കണ്ണൂർ: ഗവർണറെ കരിങ്കൊടി കാണിച്ച് എസ്എഫ്ഐ പ്രവർത്തകർ. ക്ഷുഭിതനായ ഗവർണർ വാഹനത്തിൽ നിന്നും പുറത്തിറങ്ങി എസ്എഫ്ഐ പ്രവർത്തകരെ ഗുണ്ടളെന്ന് വിളിച്ചു. വാഹനത്തിൽ നിന്നിറങ്ങിയ ഗവർണർ എസ്എഫ്ഐ പ്രവർത്തകർക്കുനേരെ നീങ്ങുകയും വെല്ലുവിളിക്കുകയും ചെയ്തു. സംഘർഷ സാധ്യത കണക്കിലെടുത്ത്‌ മട്ടന്നൂർ നഗരത്തിൽ വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. ജനാധിപത്യപരമായ ശക്തമായ പ്രതിഷേധമെന്ന് എസ്എഫ്ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗവർണർ എത്തും മുൻപേ പ്രതിഷേധം തുടങ്ങുകയും കരിങ്കൊടിയുമായി റോഡിന്റെ വശത്ത് പ്രവർത്തകർ തടിച്ചുകൂടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസവും ഗവർണർക്കെതിരെ എസ്എഫ്ഐ കരിങ്കൊടി കാണിച്ചിരുന്നു. മട്ടന്നൂരിൽ വിമാനമിറങ്ങി വയനാട്ടിലേയ്ക്ക് തിരിച്ച ഗവർണർക്കെതിരെയാണ് എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം നടത്തിയത്. എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത് കൊണ്ടുപോയ എസ്എഫ്ഐ പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞ് ഇറക്കി വിട്ടത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞ് വാഹനത്തിൻ്റെ ചാവി ഊരിയൊടുത്തു.

ഇതേ തുടർന്ന് സ്ഥലത്ത് പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ കയ്യാങ്കളിയുണ്ടായി. എസ്എഫ്ഐ പ്രവർത്തകർ ഗവർണക്കെതിരെ കരിങ്കൊടിയുമായി പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറിയെ പൊലീസ് മർദ്ദിച്ചുവെന്ന് എസ്എഫ്ഐ ആരോപിച്ചു. കണ്ണൂരിൽ ഇനിയും പ്രതിഷേധം ഉണ്ടാകുമെന്നാണ് എസ്എഫ്ഐ പ്രഖ്യാപിച്ചിരിന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിനെതിരെ ഗവർണക്കെതിരെ എസ്എഫ്ഐ പ്രതിഷേധം ആഹ്വാനം ചെയ്തിരിക്കുകയായിരുന്നു. ഗവർണർക്കെതിരായ കരിങ്കൊടി പ്രതിഷേധം മാസങ്ങളായി എസ്എഫ്ഐ തുടർന്നു കൊണ്ടിരിക്കുകയാണ്. ഗവർണർക്കെതിരെ കരിങ്കൊടി കാണിച്ചതിൻ്റെ പേരിൽ നിരവധി എസ്എഫ്ഐ പ്രവർത്തകർ ജയിലിലായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com