അജീഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; അന്ത്യയാത്രക്ക് സാക്ഷിയായി വൻജനാവലി

വീട്ടിലെ പൊതുദർശനം പൂർത്തിയാക്കി മൂന്നുമണിയോടെയാണ് വിലാപ യാത്ര സെൻ്റ് അൽഫോൻസ ദേവാലയത്തിലേക്ക് തിരിച്ചത്. വൻജനാവലി പ്രിയപ്പെട്ട അജീഷിനെ അനുഗമിച്ചു.
അജീഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; അന്ത്യയാത്രക്ക് സാക്ഷിയായി വൻജനാവലി

മാനന്തവാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മൃതദേഹം പടമല സെൻ്റ് അൽഫോൻസ ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു. അതിവൈകാരിക രംഗങ്ങൾക്കാണ് ദേവാലയ അങ്കണം സാക്ഷ്യം വഹിച്ചത്.

വീട്ടിലെ പൊതുദർശനം പൂർത്തിയാക്കി മൂന്നുമണിയോടെയാണ് വിലാപ യാത്ര സെൻ്റ് അൽഫോൻസ ദേവാലയത്തിലേക്ക് തിരിച്ചത്. വൻജനാവലി പ്രിയപ്പെട്ട അജീഷിനെ അനുഗമിച്ചു. ദേവാലയ അങ്കണത്തിലും നിരവധിപേർ കാത്തു നിന്നു. മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

ഇന്നലെ രാവിലെയാണ് ട്രാക്ടർ ഡ്രൈവറും കർഷകനുമായ പടമല പനച്ചിയിൽ സ്വദേശി അജീഷ് കൊല്ലപ്പെട്ടത്. രാവിലെ 7.30 ഓടെയാണ് സംഭവം നടന്നത്. രാവിലെ പണിക്കാരെ കൂട്ടാൻ പോയ അജീഷിൻ്റെ അടുത്തേക്ക് ആന പാഞ്ഞ് എത്തുകയായിരുന്നു. ആനയെ കണ്ട് അജീഷ് ഓടാൻ ശ്രമിച്ചെങ്കിലും മതില്‍ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അജീഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; അന്ത്യയാത്രക്ക് സാക്ഷിയായി വൻജനാവലി
'അജീഷിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കും' ; സഹായവുമായി മാനന്തവാടി രൂപത

അതേസമയം, ആനയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ബാവലിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ പ്രതിഷേധ സമരം നടന്നു. ബേലൂർ മ​ഗ്നയെ ഉടൻ പിടികൂടിയില്ലെങ്കിൽ പ്രതിഷേധ സമരങ്ങൾ കടുപ്പിക്കാനാണു വിവിധ രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com