ലോക്സഭാ തിരഞ്ഞെടുപ്പ്: ഇടുക്കി സീറ്റ് വേണമെന്ന് കേരള കോൺഗ്രസ് എം

സിപിഐഎം ജില്ലാ ഘടകം അത് തള്ളിക്കളയുവാനാണ് സാധ്യത
ലോക്സഭാ തിരഞ്ഞെടുപ്പ്: ഇടുക്കി സീറ്റ് വേണമെന്ന് കേരള കോൺഗ്രസ് എം

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി സീറ്റ് എന്ന ആവശ്യവുമായി കേരള കോൺഗ്രസ് എം രംഗത്ത്. കേരള കോൺ​ഗ്രസ് എമ്മിന് നിർണായകമായ വോട്ട് വിഹിതമുളള ജില്ലയാണ് ഇടുക്കി. അവിടെ സീറ്റ് ലഭിക്കണമെന്നതാണ് ആഗ്രഹമെന്നും ഇക്കാര്യം ഇടത് നേതൃത്വത്തെ അറിയിക്കുമെന്നും ജില്ലാ പ്രസിഡൻറ് ജോസ് പാലത്തിനാൽ റിപ്പോർട്ടറിനോട് പറഞ്ഞു.

ഇത്തവണ ഇടുക്കി മണ്ഡലം തിരിച്ചു പിടിക്കാൻ ഇടതുപക്ഷം നേരത്തെ മുന്നൊരുക്കങ്ങളും പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. ജോയ്സ് ജോർജ് തന്നെയാകും ഇടതു സ്ഥാനാർഥി എന്ന സൂചനകൾ സിപിഐഎം കേന്ദ്രങ്ങളിൽ നിന്ന് ഉയർന്ന സാഹചര്യത്തിലാണ് കേരള കോൺഗ്രസ് എം ഇടുക്കി സീറ്റെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ്: ഇടുക്കി സീറ്റ് വേണമെന്ന് കേരള കോൺഗ്രസ് എം
സ്ഥാനാർത്ഥി നിർണ്ണയം, സീറ്റ് ചർച്ച; സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് മുതല്‍

കേരള കോൺഗ്രസ് ഇടതുപക്ഷത്തേക്ക് ചേക്കേറിയതിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ സിപിഐഎം ഒരു സീറ്റ് കേരള കോൺഗ്രസിന് വിട്ടു നൽകിയിരുന്നു. എന്നാൽ ലോക്സഭാ സീറ്റ് എന്ന ആവശ്യം കേരള കോൺഗ്രസ് എം മുന്നോട്ടു വയ്ക്കുമ്പോൾ സിപിഐഎം ജില്ലാ ഘടകം അത് തള്ളിക്കളയുവാനാണ് സാധ്യത. ജോയിസ് ജോർജ് വീണ്ടും സ്ഥാനാർത്ഥിയാകുമെന്ന സൂചനകൾ പുറത്തു വരുമ്പോൾ ഇടതുപക്ഷത്തെ മറ്റു ഘടകകക്ഷികൾക്ക് എതിർ അഭിപ്രായങ്ങളും ഇല്ല. ‌

Related Stories

No stories found.
logo
Reporter Live
www.reporterlive.com