'സിനിമ പുരുഷ വിരുദ്ധമാണ്'; വിവേകാനന്ദന്‍ വൈറലാണ് ചിത്രത്തിനെതിരെ കേസ്, നേരിടുമെന്ന് നിര്‍മ്മാതാവ്

'സിനിമ പുരുഷ വിരുദ്ധമാണ്'; വിവേകാനന്ദന്‍ വൈറലാണ് ചിത്രത്തിനെതിരെ കേസ്, നേരിടുമെന്ന് നിര്‍മ്മാതാവ്

ഈ സിനിമ കണ്ട് നിങ്ങള്‍ക്ക് ഭയം തോന്നുന്നുവെങ്കില്‍ നിങ്ങളും ഒരു വിവേകാനന്ദനാണെന്ന് പറയും

കൊച്ചി: കമല്‍ സംവിധാനം ചെയ്ത വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തിനെതിരെ പരാതി നല്‍കി പ്രേക്ഷന്‍. സിനിമ പുരുഷ വിരുദ്ധമാണെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നുവെന്നും പറഞ്ഞാണ് പരാതി. ഹൈക്കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ പി എസ് ഷെല്ലിരാജാണ് കേസിന്റെ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമ പ്രൊഡ്യൂസറാണ്, നിലവിലെ സാഹചര്യങ്ങളെക്കുറിച്ച്, വിവേകാനന്ദന്‍ വൈറലാണ് എന്ന ഞങ്ങളുടെ സിനിമക്കെതിരായി ഒരു വക്കീല്‍ നോട്ടീസ് ലഭിച്ചു അവര് കേസ് ബഹുമാനപെട്ട കേരളാ ഹൈ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഈ സിനിമ പുരുഷ വിരുദ്ധമാണെന്നും സ്ത്രീകള്‍ ഇങ്ങനെ പ്രതികരിച്ചു തുടങ്ങിയാല്‍ പുരുഷന്‍മാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റില്ല എന്നൊക്കെയാണ് അവര്‍ വാദിക്കുന്നത്.. ഈ സിനിമയിലൂടെ ഒരിക്കലും പുരുഷ സമൂഹത്തെ ഒന്നടങ്കം അപമാനിക്കാനോ അധിക്ഷേപിക്കാനോ ഞങ്ങള്‍ ശ്രമിച്ചിട്ടില്ല. തെറ്റ് ചെയ്യുന്നത് പുരുഷനായാലും സ്ത്രീയായാലും അതിന്റെ ഫലം അവര്‍ തന്നെ അനുഭവിക്കണമെന്ന പക്ഷക്കാരനാണ് ഞങ്ങള്‍.

'സിനിമ പുരുഷ വിരുദ്ധമാണ്'; വിവേകാനന്ദന്‍ വൈറലാണ് ചിത്രത്തിനെതിരെ കേസ്, നേരിടുമെന്ന് നിര്‍മ്മാതാവ്
കരടിയെ പിടി കൂടാനായില്ല; ജനവാസ മേഖലയില്‍ ആയതിനാല്‍ വെടി വെയ്ക്കാന്‍ ആവില്ലെന്ന് വനം വകുപ്പ്

വിവേകാനന്ദനെ പോലെ പുറമെ മാന്യനായി നടിക്കുകയും എന്നാല്‍ സ്ത്രീകളെ അടിമകളായി കാണുകയും പെരുമാറുകയും ചെയ്യുന്ന പുരുഷന്‍മാരും നമുക്ക് ചുറ്റിലുമുണ്ട് എന്നത് ഒരു പരസ്യമായ രഹസ്യമാണ്. അത്തരം ബഹുമുഖമുള്ളവരെ തിരിച്ചറിയുകയും പുറത്ത് കൊണ്ടുവരികയും നമ്മുടെ പെണ്‍കുട്ടികളെ പ്രതികരിക്കാന്‍ പ്രാപ്തരക്കേണ്ടതും നാടിന്റെ പുരോഗതിക്ക് ഏറ്റവും ആവശ്യമായ ഒരു കാര്യമാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഈ സബ്ജക്ട് ഇത് വരെ സിനിമയില്‍ വന്നിട്ടില്ല. അതുകൊണ്ട് വളരെയധികം പ്രാധാന്യം ഈ സബ്ജക്ടിനുണ്ട്

'സിനിമ പുരുഷ വിരുദ്ധമാണ്'; വിവേകാനന്ദന്‍ വൈറലാണ് ചിത്രത്തിനെതിരെ കേസ്, നേരിടുമെന്ന് നിര്‍മ്മാതാവ്
യഹൂദ വിരുദ്ധ വിവാദങ്ങൾക്കിടെ ഓഷ്വിറ്റ്സ് സന്ദർശിച്ച് ഇലോൺ മസ്‌ക്

അഡ്രസ്സ് ചെയ്യപ്പെടേണ്ട വിഷയത്തില്‍ നിന്നും പിന്മാറാന്‍ ഞങ്ങളൊരുക്കമല്ല. ഈ സിനിമ കണ്ട് നിങ്ങള്‍ക്ക് ഭയം തോന്നുന്നുവെങ്കില്‍ നിങ്ങളും ഒരു വിവേകാനന്ദനാണെന്ന് ഞാന്‍ പറയും. എന്തായാലും ഈ കേസ് ഞങ്ങള്‍ നിമയപരമായി തന്നെ നേരിടും. സിനിമ കാണുകയും ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്ന എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഒരായിരം നന്ദി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com