കരടിയെ പിടി കൂടാനായില്ല; ജനവാസ മേഖലയില്‍ ആയതിനാല്‍ വെടി വെയ്ക്കാന്‍ ആവില്ലെന്ന് വനം വകുപ്പ്

ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തി കരടിയെ കണ്ടെത്തിയെങ്കിലും വെടിവെക്കാനായില്ല.
കരടിയെ പിടി കൂടാനായില്ല; ജനവാസ മേഖലയില്‍ ആയതിനാല്‍ വെടി വെയ്ക്കാന്‍ ആവില്ലെന്ന് വനം വകുപ്പ്

മാനന്തവാടി: തരുവണ കരിങ്ങാരിയില്‍ കണ്ടെത്തിയ കരടിയെ പിടികൂടാനുള്ള ദൗത്യം അവസാനിപ്പിച്ച് വനംവകുപ്പ്. ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തി കരടിയെ കണ്ടെത്തിയെങ്കിലും വെടിവെക്കാനായില്ല.

കരടി ജനവാസ മേഖലയില്‍ ആയതിനാല്‍ വെടി വെയ്ക്കാന്‍ ആവില്ലെന്ന് വനം വകുപ്പ് അറിയിച്ചു. നാളെ തിരച്ചില്‍ പുനരാരംഭിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. രണ്ടു ദിവസമായി മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന കരടിയെ വൈകിട്ടോടെ കരിങ്ങാരിയില്‍ സ്‌പോട്ട് ചെയ്യുകയായിരുന്നു.

കരടിയെ പിടി കൂടാനായില്ല; ജനവാസ മേഖലയില്‍ ആയതിനാല്‍ വെടി വെയ്ക്കാന്‍ ആവില്ലെന്ന് വനം വകുപ്പ്
നാട്ടുകാര്‍ക്കിടയിലൂടെ ഓടി മറഞ്ഞ് കരടി; മയക്കുവെടി വെയ്ക്കാന്‍ വനംവകുപ്പ്

നേരത്തേ വയലിലൂടെ ഓടുന്ന കരടിയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇന്ന് ഉച്ചയോടെ കരടിയെ പാലിയണയിലും കണ്ടിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com