സുനില്‍ കുമാറും ആനി രാജയും സ്ഥാനാർത്ഥികളെന്ന പ്രചരണം; സിപിഐയില്‍ രൂക്ഷ വിമര്‍ശനം

പ്രചരണം തടയാനാവില്ലെങ്കിലും ബന്ധപ്പെട്ടവർ അതിൽ നിന്ന് അകലം പാലിക്കണമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
സുനില്‍ കുമാറും ആനി രാജയും സ്ഥാനാർത്ഥികളെന്ന പ്രചരണം; സിപിഐയില്‍ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ തൃശൂരിൽ വി എസ് സുനിൽകുമാറാകും പാർട്ടി സ്ഥാനാർത്ഥിയെന്ന പ്രചരണത്തിനെതിരെ സിപിഐയിൽ രൂക്ഷ വിമർശനം. സ്ഥാനാർത്ഥിയെ സംബന്ധിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കാറുണ്ടെങ്കിലും ബന്ധപ്പെട്ടവർക്ക് അതിൽ പങ്കുണ്ടാകാറില്ല എന്നായിരുന്നു എക്സിക്യൂട്ടിവിലെ മുനവെച്ച വിമർശനം. തിരുവനന്തപുരത്ത് ആനി രാജ സ്ഥാനാർത്ഥിയാകുമെന്ന പ്രചരണത്തിനെതിരെയും വിമർശനമുയർന്നു. പ്രചരണം തടയാനാവില്ലെങ്കിലും ബന്ധപ്പെട്ടവർ അതിൽ നിന്ന് അകലം പാലിക്കണമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മറുപടി നൽകി.

ലോകസഭാ തിരഞ്ഞെടുപ്പിൻെറ സംഘടനാ ഒരുക്കങ്ങളായിരുന്നു സിപിഐ സംസ്ഥാന എക്സിക്യൂട്ടിവിലെ പ്രധാന അജണ്ട. ഇതെപ്പറ്റി നടന്ന ചർച്ചയിലാണ് തൃശൂരിൽ മുൻമന്ത്രി വി എസ് സുനിൽകുമാർ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണത്തിനെതിരെ വിമർശനം ഉയർന്നത്. തൃശൂരിൽ നിന്നുതന്നെയുളള നേതാവ് രാജാജി മാത്യു തോമസാണ് വിമർശനത്തിന് തുടക്കമിട്ടത്. സ്ഥാനാർത്ഥിയാകും മുൻപേ നവമാധ്യമങ്ങളിലും മറ്റും പോസ്റ്ററുകൾ പ്രചരിക്കുന്നത് എവിടെത്തെ രീതിയാണെന്ന് ചോദിച്ചുകൊണ്ടായിരുന്നു രാജാജിയുടെ വിമർശനം.

ഇതൊന്നും ഒരുകാലത്തും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രീതിയല്ല. സ്ഥാനാർത്ഥിയെ സംബന്ധിച്ച് മാധ്യമങ്ങളിലും മറ്റും വാർത്ത വരാറുണ്ട്. എന്നാൽ അതിലൊന്നും ബന്ധപ്പെട്ടവർക്ക് പങ്ക് ഉണ്ടാകരുതെന്ന അർത്ഥഗർഭമായ പരാമർശവും രാജാജിയിൽ നിന്നുണ്ടായി. രാജാജി നിർത്തിയിടത്ത് നിന്ന് മന്ത്രി ജി ആർ അനിൽ വിമർശനം ഏറ്റെടുത്തു. തിരുവനന്തപുരത്ത് ആനിരാജ സ്ഥാനാർത്ഥിയാകുമെന്ന മാധ്യമ വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു ജി ആർ അനിലിൻെറ വിമർശനം.

സുനില്‍ കുമാറും ആനി രാജയും സ്ഥാനാർത്ഥികളെന്ന പ്രചരണം; സിപിഐയില്‍ രൂക്ഷ വിമര്‍ശനം
'കേന്ദ്ര അവഗണനയ്ക്കെതിരെ' മനുഷ്യച്ചങ്ങല തീർത്ത് ഡ‍ിവൈഎഫ്ഐ, അണിനിരന്നത് ലക്ഷങ്ങൾ

പാർട്ടിയുടെ രീതികൾക്ക് നിരക്കാത്ത ഇത്തരം കാര്യങ്ങൾ തിരുത്തണമെന്ന് ജി ആർ അനിൽ ആവശ്യപ്പെട്ടു. ചർച്ചയ്ക്ക് മറുപടി പറഞ്ഞ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പോസ്റ്റർ പ്രചരണത്തെ പിന്തുണച്ചില്ല. പ്രചരണം എല്ലാക്കാലത്തും ഉണ്ടാകാറുണ്ടെങ്കിലും അതിൻെറ ഭാഗമാകാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം എന്നായിരുന്നു ബിനോയ് വിശ്വത്തിൻെറ മറുപടി. ദേശിയ കൗൺസിൽ യോഗത്തിന് ശേഷം ഫെബ്രുവരി രണ്ടാം വാരം സംസ്ഥാന നേതൃ യോഗങ്ങൾ ചേർന്ന് സ്ഥാനാർത്ഥി നിർണയം അടക്കമുളള കാര്യങ്ങളിലേക്ക് കടക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com