ബക്കറ്റ്ലിസ്റ്റ് ഉണ്ടാക്കിയപ്പോൾ കുറച്ചധികം വൈകി, മോദി കണ്ടത് ലക്ഷദ്വീപിന്റെ പുറത്തുള്ള ഭംഗി: ഐഷ

'പെട്ടെന്നാരോ ഒരു വിത്തിട്ടിട്ട് പൊട്ടിമുളച്ച ഒന്നല്ല ലക്ഷദ്വീപ്'
ബക്കറ്റ്ലിസ്റ്റ് ഉണ്ടാക്കിയപ്പോൾ കുറച്ചധികം വൈകി, മോദി കണ്ടത് ലക്ഷദ്വീപിന്റെ പുറത്തുള്ള ഭംഗി: ഐഷ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ വിമർശിച്ച് സംവിധായിക ഐഷ ലക്ഷദ്വീപ്. മോദി കണ്ടത് ദ്വീപിന്റെ പുറത്തുളള ഭം​ഗി മാത്രമാണെന്നും ജനങ്ങളു‌ടെ ബുദ്ധിമുട്ട് കണ്ടില്ലെന്നും ഐഷ വിമർശിച്ചു. ചിലരുടെ ബക്കറ്റ് ലിസ്റ്റിലടക്കം ലക്ഷദ്വീപ് എന്ന പേര് വന്നതറിഞ്ഞതിൽ സന്തോഷം. വർഷങ്ങളായിട്ട് സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം തന്നെയാണ് ലക്ഷദ്വീപ്. ഒരു പ്രാവശ്യം വിസിറ്റ് ചെയ്തവർക്ക് വീണ്ടും വിസിറ്റ് ചെയ്യാൻ തോന്നുന്ന ഇടമാണിത്. അല്ലാതെ പെട്ടെന്നാരോ ഒരു വിത്തിട്ടിട്ട് പൊട്ടിമുളച്ച ഒന്നല്ല ലക്ഷദ്വീപ് എന്നും ഐഷ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

മോദി സർ വിസിറ്റ് ചെയ്തപ്പോഴും ലക്ഷദ്വീപിന്റെ പുറത്തുള്ള ഭംഗിയാണ് കണ്ടത്. ആ ദ്വീപിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണ്ടില്ല. കവരത്തി, അഗത്തി, ബംഗാരം എന്നി മൂന്ന് ദ്വീപുകളും വിസിറ്റ് ചെയ്ത മോദി അവിടത്തെ ആശുപത്രിയുടെ ഗതികേട്, കപ്പൽ യാത്ര ചെയ്യാൻ പറ്റാതെ കുടുങ്ങി കിടക്കുന്നവരുടെ അവസ്ഥ, രോഗികളുടെ അവസ്ഥ, പെട്രോൾ ക്ഷാമം, പവർ കട്ട്, കുടിവെള്ള പ്രശ്നം, കോളേജ് കുട്ടികളുടെ പ്രശ്നം, ജോലിയിൽ നിന്നും പിരിച്ച് വിട്ട മൂവായിരത്തിലധികം വരുന്ന ആളുകളുടെ കുടുംബങ്ങളുടെ ഇന്നത്തെ അവസ്ഥ, മത്സ്യബന്ധന തൊഴിലാളികളുടെ ഇന്നത്തെ അവസ്ഥ ഒന്നും കണ്ടില്ല. എന്തിനേറെ പറയുന്നു ഭിന്നശേഷിക്കാരുടെ പോലും അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ ഇതൊന്നും കാണാതെ മനസിലാക്കാതെ പുറം ഭംഗി മാത്രം കണ്ടിട്ട് തിരിച്ചു പോയതിനോട് യോജിക്കാൻ സാധിക്കില്ലെന്നും ഐഷ പറഞ്ഞു.

ബക്കറ്റ്ലിസ്റ്റ് ഉണ്ടാക്കിയപ്പോൾ കുറച്ചധികം വൈകി, മോദി കണ്ടത് ലക്ഷദ്വീപിന്റെ പുറത്തുള്ള ഭംഗി: ഐഷ
'സ്വിറ്റ്സർലന്റിലൊന്നും പോവേണ്ട, എല്ലാം ലക്ഷദ്വീപിലുണ്ട്'; മാലിദ്വീപ് വിവാദത്തിൽ കേന്ദ്രമന്ത്രി

എയർ ആംബുലൻസ് പേരിന് മാത്രമാണ്, അതിൽ ഒരു രോഗിക്ക് എയർ പോലും എടുക്കാനുള്ള ഫെസിലിറ്റിയില്ലെന്നും ഐഷ കുറ്റപ്പെടുത്തി. കേന്ദ്രത്തിൽ കോൺഗ്രസ്‌ പാർട്ടി ഭരിച്ചിരുന്നപ്പോൾ ലക്ഷദ്വീപിന് 10 കപ്പലും, 4 വെസ്സലും, 3 ഹെലികോപ്റ്ററും ഉണ്ടായിരുന്നു, 2014 ന് ശേഷമുള്ള പുതിയ ഭരണത്തിൽ സംഭവിച്ചത് 7 കപ്പലായി കുറഞ്ഞു. പിന്നീട് അത് രണ്ടായി കുറഞ്ഞു ഐഷ പറഞ്ഞു. മാലിദ്വീപിനെ വെച്ച് ലക്ഷദ്വീപിനെ താരതമ്യം ചെയ്യാൻ നിന്നാൽ മാലിദ്വീപ് തോറ്റു പോകുമെന്നും ഐഷ കൂട്ടിച്ചേർത്തു.

ബക്കറ്റ്ലിസ്റ്റ് ഉണ്ടാക്കിയപ്പോൾ കുറച്ചധികം വൈകി, മോദി കണ്ടത് ലക്ഷദ്വീപിന്റെ പുറത്തുള്ള ഭംഗി: ഐഷ
ലക്ഷദ്വീപിൻ്റെ ഭംഗി എക്സിൽ കുറിച്ച് മോദി; പ്രധാനമന്ത്രിയുടെ എക്സ് കുറിപ്പിൽ വിയോജിച്ച് മാലി മന്ത്രി

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായിട്ടായിരുന്നു നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനം. ലക്ഷദ്വീപിൻ്റെ ടൂറിസം സാധ്യതകളും സന്ദർശനത്തിലൂടെ ചർച്ചയായി. എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ ഇന്ത്യ മാലിദ്വീപിനെ ലക്ഷ്യമിടുന്നതായി മാലി മന്ത്രിമാർ എക്സിൽ കുറിച്ചത് വിമർശനങ്ങൾക്കിടയാക്കി. തുടർന്ന് മന്ത്രിമാരുടെ പരാമർശം രാജ്യത്തിന്റെ പരാമർശമല്ലെന്ന് പറഞ്ഞ് മാലിദ്വീപ് പ്രസ്താവനയിറക്കുകയും ചെയ്തു. വിവിധ സിനിമാ താരങ്ങളും രാഷ്ട്രീയ പ്രവർത്തകരും മാലിദ്വീപിനെതിരെ രം​ഗത്തെത്തിയിരുന്നു. നിരവധി പേരാണ് മാലിദ്വീപ് യാത്ര വേണ്ടെന്ന് വെക്കുന്നതായി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com