മുഖ്യമന്ത്രി സൂര്യനെ പോലെ; അദ്ദേഹത്തിന്റേത് കറ പുരളാത്ത കൈയ്യെന്നും എം വി ​ഗോവിന്ദൻ

ആളെ പറ്റിക്കാൻ ബിജെപിയും പ്രധാനമന്ത്രിയും പൈങ്കിളി കഥയുമായി ഇറങ്ങുകയാണ്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാൻ എന്തായിരുന്നു തടസം. കേസുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ പ്രതികരണം രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടിയുള്ള വാദം മാത്രമാണ്.
മുഖ്യമന്ത്രി സൂര്യനെ പോലെ; അദ്ദേഹത്തിന്റേത് കറ പുരളാത്ത കൈയ്യെന്നും എം വി ​ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യനെപ്പോലെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. മുഖ്യമന്ത്രി സൂര്യനെ പോലെയാണ്, അടുത്തുപോയാൽ കരിഞ്ഞുപോകും. അദ്ദേഹത്തിന്റേത് കറ പുരളാത്ത കൈയ്യാണ്. എം വി ​ഗോവിന്ദൻ പറഞ്ഞു.

സ്വർണ കടത്ത് കേസുമായി ബന്ധപ്പെട്ട് എത് അന്വേഷണവും നടക്കട്ടെ. സർക്കാരിനോ സിപിഐഎമ്മിനോ ഒരു ഭയവുമില്ല. കോൺ​ഗ്രസിന്റെ ചാണക വെള്ളം തളിച്ചുള്ള പ്രതിഷേധം ജനാധിപത്യപരമല്ല. ഫ്യൂഡൽ ചിന്തയിൽ നിന്നാണ് അത്തരം പ്രവർത്തികൾ‌ ഉണ്ടാകുന്നത്. സ്വർണ കടത്ത് കേസ് അന്വേഷണം തൃപ്തികരമല്ല. സ്വർണക്കടത്ത് കേസ് കൈകാര്യം ചെയ്യേണ്ടത് കേന്ദ്ര ഏജൻസികളാണ്. വിമാനത്താവളം കേന്ദ്ര നിയന്ത്രണത്തിലാണെന്നും പിന്നെ എവിടെയാണ് സ്വർണക്കടത്ത് കേസ് പോയതെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി സൂര്യനെ പോലെ; അദ്ദേഹത്തിന്റേത് കറ പുരളാത്ത കൈയ്യെന്നും എം വി ​ഗോവിന്ദൻ
സ്വർണ്ണക്കടത്ത് കേസ്: 'മോദിയും പിണറായിയും ഭായി ഭായി'; വിമർശനവുമായി രമേശ് ചെന്നിത്തല

ആളെ പറ്റിക്കാൻ ബിജെപിയും പ്രധാനമന്ത്രിയും പൈങ്കിളി കഥയുമായി ഇറങ്ങുകയാണ്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാൻ എന്തായിരുന്നു തടസം. കേസുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ പ്രതികരണം രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടിയുള്ള വാദം മാത്രമാണ്. കേസിന്റെ പ്രധാന ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും കേന്ദ്രത്തിനുമാണ്. സ്വർണക്കടത്ത് കേസ് വസ്തുതാപരമായി അന്വേഷിക്കണമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com