വണ്ടിപ്പെരിയാർ കേസ് സിബിഐ അന്വേഷിക്കണം: കെ സുധാകരൻ

'സമാധാനം പാലിക്കുന്നത് ദൗർബല്യമായി കാണരുത്'
വണ്ടിപ്പെരിയാർ കേസ് സിബിഐ അന്വേഷിക്കണം: കെ സുധാകരൻ

തൊടുപുഴ: വണ്ടിപ്പെരിയാർ പോക്സോ കേസിൽ പ്രതി കുറ്റം സമ്മതിച്ചിട്ടു പോലും ശിക്ഷ വിധിച്ചില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേസിനെ ഗൗരവത്തില്‍ എടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ലോയേഴ്സ് കോൺഗ്രസ്‌ വേണ്ട സഹായം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടിയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ. പ്രതിയ്ക്ക് രാഷ്ട്രീയ സ്വാധീനമുണ്ട്. കോടതി പോലും കീഴടങ്ങിയോ എന്ന് സംശയമുണ്ട്. പുതിയ അന്വേഷണ ഏജൻസിയെ വയ്ക്കണം എന്ന് ആവശ്യപ്പെടുമെന്നും സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും കെ സുധാകരൻ പറഞ്ഞു.

നവകേരള യാത്രക്കിടെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കെപിസിസി പ്രസിഡന്റ് പിന്തുണച്ചു. പ്രതിഷേധം സ്വാഭാവികമാണ്. എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്. കരിങ്കൊടി കാണിക്കുന്നത് പ്രതിഷേധത്തിൻ്റെ പ്രതീകമാണ്. പ്രതിഷേധിക്കാൻ പാടില്ലെങ്കിൽ പിണറായിയുടെ ഏകാധിപത്യ രാജ്യമായി പ്രഖ്യാപിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

വണ്ടിപ്പെരിയാർ കേസ് സിബിഐ അന്വേഷിക്കണം: കെ സുധാകരൻ
കേരളത്തിന് അർഹമായ തുകയാണ് ചോദിക്കുന്നത്; കേന്ദ്രമന്ത്രിയുടെ തറവാട്ടിലെ പണമല്ല: പി എ മുഹമ്മദ് റിയാസ്

'കെപിസിസി ജനറൽ സെക്രട്ടറിയുടെ വീടാണ് അക്രമിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ വീട് അക്രമിച്ചാൽ എങ്ങനെ ഇരിക്കും? സമാധാനം പാലിക്കുന്നത് ദൗർബല്യമായി കാണരുത്. അടികൊണ്ടിട്ടും പ്രതിഷേധിക്കുന്നത് പ്രതികരിക്കാൻ കരുത്തുള്ളത് കൊണ്ടാണ്. എന്ത് ചെയ്യാനും കരുത്തുള്ള ചെറുപ്പക്കാർ യൂത്ത് കോൺഗ്രസിലുണ്ട്. വേണോ വേണ്ടയോ എന്ന് പിണറായി വിജയന് തീരുമാനിക്കാം. ഞങ്ങൾ ദുർബലരല്ല. പിണറായി വിജയനെ പട്ടിയെ എറിയുന്നത് പോലെ എറിയാം', കെ സുധാകരൻ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com