പാര്‍ലമെന്റ് അതിക്രമത്തിന് കാരണം തൊഴിലില്ലായ്മയും പണപ്പെരുപ്പവും: രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങള്‍ കാരണം രാജ്യത്തെ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ല
പാര്‍ലമെന്റ് അതിക്രമത്തിന് കാരണം തൊഴിലില്ലായ്മയും പണപ്പെരുപ്പവും: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമത്തിന് കാരണം തൊഴിലില്ലായ്മയെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങള്‍ കാരണം രാജ്യത്തെ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ല, തൊഴിലില്ലായ്മയും പണപ്പെരുപ്പവുമാണ് അതിക്രമത്തിലേക്ക് നയിച്ചതെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ കേന്ദ്രത്തിന്റെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളല്ല മറിച്ച് ഡല്‍ഹി പൊലീസാണ് സംഭവത്തെ രാഷ്ട്രീയവല്‍ക്കരിച്ചതെന്ന് കെ സി പറഞ്ഞു.

പാര്‍ലമെന്റ് അതിക്രമത്തിന് കാരണം തൊഴിലില്ലായ്മയും പണപ്പെരുപ്പവും: രാഹുല്‍ ഗാന്ധി
പാർലമെൻ്റ് അതിക്രമം: പ്രതികളുടെ ലക്ഷ്യം മാധ്യമശ്രദ്ധയും രാഷ്ട്രീയപാർട്ടി രൂപീകരണവും

അതേസമയം പാര്‍ലമെന്റില്‍ അതിക്രമം കാണിച്ചവര്‍ മാധ്യമശ്രദ്ധ നേടാനും രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനും ആഗ്രഹിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തങ്ങളുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗമെന്ന നിലയിലാണ് പ്രതികള്‍ പാര്‍ലമെന്റില്‍ അതിക്രമം കാട്ടിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍ലമെന്റിന് വെളിയില്‍ സ്വയം തീ കൊളുത്താനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് പ്രധാനപ്രതി സാഗര്‍ ശര്‍മ്മ പൊലീസിന് മൊഴി നല്‍കി. പക്ഷേ പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നെന്നും സാഗര്‍ ശര്‍മ്മ മൊഴി നല്‍കിയിട്ടുണ്ട്. ബുധനാഴ്ച ശൂന്യവേളയില്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേയ്‌ക്കേ് ചാടിയ രണ്ട് പ്രതികളില്‍ ഒരാളാണ് സാഗര്‍ ശര്‍മ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com