ക്രമാതീതമായ തിരക്ക്; ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് കുറച്ചു

ദര്‍ശന സമയം കൂട്ടുന്നതില്‍ ദേവസ്വം ബോര്‍ഡ് അതൃപ്തി അറിയിച്ചിരുന്നു.
ക്രമാതീതമായ തിരക്ക്; ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് കുറച്ചു

പത്തനംതിട്ട: ശബരിമലയില്‍ ഭക്തജനത്തിരക്ക് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് കുറയ്ക്കാന്‍ തീരുമാനം. വെര്‍ച്വല്‍ ക്യൂ പരിധി 90000ല്‍ നിന്ന് 80000 ആക്കി കുറച്ചു. ശബരിമലയിലെ തിരക്ക് പരിഗണിച്ച് ദര്‍ശന സമയം കൂട്ടാന്‍ ആകുമോ എന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. വിഷയം സര്‍ക്കാരും ദേവസ്വം മന്ത്രിയും ബോര്‍ഡ് പ്രസിഡന്റും ചര്‍ച്ച നടത്തി. ചര്‍ച്ചയിലാണ് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് കുറക്കാന്‍ തീരുമാനമായത്. ദര്‍ശന സമയം കൂട്ടുന്നതില്‍ ദേവസ്വം ബോര്‍ഡ് അതൃപ്തി അറിയിച്ചിരുന്നു.

തന്ത്രിയും മേല്‍ശാന്തിയും സീസണ്‍ മുഴുവന്‍ ശബരിമലയില്‍ ഉണ്ടെന്നും അവര്‍ക്ക് വിശ്രമത്തിന് ലഭിക്കുന്നത് ചുരുങ്ങിയ സമയമാണെന്നുമാണ് ദേവസ്വം ബോര്‍ഡ് പറഞ്ഞത്.

ക്രമാതീതമായ തിരക്ക്; ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് കുറച്ചു
വന്‍ തിരക്ക്, ശബരിമലയില്‍ ദര്‍ശന സമയം കൂട്ടാമോയെന്ന് ഹൈക്കോടതി; ബുദ്ധിമുട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ്

നിലവില്‍ 12 മണിക്കൂറിലധികമാണ് ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനത്തിനായി കാത്ത് നില്‍ക്കേണ്ടി വരുന്നത്. വലിയ നടപന്തലിലും, ഫ്‌ലൈ ഓവറിലുമാണ് ഭക്തര്‍ക്ക് മണിക്കൂറുകള്‍ ദര്‍ശനത്തിന് കാത്ത് നില്‍ക്കേണ്ടി വരുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പൊലീസിനും ദേവസ്വം അധികൃതര്‍ക്കും നിര്‍ദ്ദേശവും നല്‍കിയിരുന്നു. സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് അടിയന്തിര വൈദ്യ സഹായത്തിന് കനിവ് 108 സ്‌പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സ് ഉടന്‍ വിന്യസിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com