'ബാങ്ക്' എന്ന് ചേർക്കരുത്; സഹകരണസംഘങ്ങൾക്ക് ആര്‍ബിഐ മുന്നറിയിപ്പ്,ഇടപാടുകാർക്ക് ജാ​ഗ്രതാ നിർദ്ദേശം

പണം നിക്ഷേപിക്കുന്ന സഹകരണ സംഘങ്ങൾക്ക് ബാങ്കിംഗ് ലൈസൻസ് ഉണ്ടോയെന്ന് ഇടപാടുകാർ ഉറപ്പാക്കണമെന്നും ആർബിഐ നിർദേശിച്ചിട്ടുണ്ട്.
'ബാങ്ക്' എന്ന്  ചേർക്കരുത്; സഹകരണസംഘങ്ങൾക്ക് ആര്‍ബിഐ മുന്നറിയിപ്പ്,ഇടപാടുകാർക്ക് ജാ​ഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സഹകരണ സംഘങ്ങളുടെ പേരിനൊപ്പം 'ബാങ്ക്' എന്ന് ചേർക്കുന്നതിനെ എതിർത്ത് റിസർവ് ബാങ്കിൻ്റെ മുന്നറിയിപ്പ്. ബാങ്കിംഗ് റെഗുലേഷൻ നിയമം ചില സഹകരണ സംഘങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇടപാടുകാർക്ക് ആർബിഐ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

'ബാങ്ക്' എന്ന്  ചേർക്കരുത്; സഹകരണസംഘങ്ങൾക്ക് ആര്‍ബിഐ മുന്നറിയിപ്പ്,ഇടപാടുകാർക്ക് ജാ​ഗ്രതാ നിർദ്ദേശം
കണ്ടല സഹകരണ ബാങ്ക് ക്രമക്കേട്; എന്‍ ഭാസുരാംഗനെ പുറത്താക്കി സിപിഐ

സഹകരണ സംഘങ്ങളിൽ ചിലത് ബാങ്കിംഗ് റെഗുലേഷൻ നിയമത്തിലെ സെക്ഷൻ 7 ലംഘിച്ച് ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്ന് ആർബിഐ അറിയിപ്പിൽ വ്യക്തമാക്കുന്നു. ചില സഹകരണ സംഘങ്ങൾ അംഗങ്ങൾ അല്ലാത്തവരിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ഇത്തരം നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നും ആർബിഐയുടെ മുന്നറിയിപ്പുണ്ട്. പണം നിക്ഷേപിക്കുന്ന സഹകരണ സംഘങ്ങൾക്ക് ബാങ്കിംഗ് ലൈസൻസ് ഉണ്ടോയെന്ന് ഇടപാടുകാർ ഉറപ്പാക്കണമെന്നും ആർബിഐ നിർദേശിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com