സ്റ്റൈപ്പൻ്റ് വർധനയടക്കമുള്ള സർക്കാർ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല; ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്

നവംബ‍ര്‍ എട്ടാം തീയതി പിജി ഡോക്ടർമാരും ഹൗസ് സർജനുമാരും അത്യാഹിത വിഭാഗം അടക്കം ബഹിഷ്കരിച്ച് സമരം നടത്തും
സ്റ്റൈപ്പൻ്റ് വർധനയടക്കമുള്ള സർക്കാർ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല; ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഡോക്ടർമാർ സമരത്തിലേക്ക്. നവംബർ എട്ടിനാണ് സംസ്ഥാനത്തെ റസിഡന്റ് ഡോക്ടർമാർ പണിമുടക്കുക. നവംബ‍ര്‍ എട്ടാം തീയതി പിജി ഡോക്ടർമാരും ഹൗസ് സർജനുമാരും അത്യാഹിത വിഭാഗം അടക്കം ബഹിഷ്കരിച്ച് സമരം നടത്തും. സ്റ്റൈപ്പൻഡ് വർധന, തൊഴിലിടത്തെ സുരക്ഷ തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

സ്റ്റൈപ്പൻ്റ് വർധനയടക്കമുള്ള സർക്കാർ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല; ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്
വെടിക്കെട്ട് നിരോധനം തൃശ്ശൂർ പൂരത്തെ ബാധിക്കില്ല,ഹൈക്കോടതി വിധി പുനഃപരിശോധിക്കണം:തിരുവമ്പാടി ദേവസ്വം

നേരത്തെ പിജി ഡോക്ടർമാർ ഒപി ബഹിഷ്കരിച്ചുള്ള സമരം നടത്തിയിരുന്നു. മെഡിക്കൽ പിജി അസോസിയേഷൻ, ഹൗസ് സർജൻസ് അസോസിയേഷൻ എന്നിവർ സംയുക്തമായി നടത്തിയ സമരത്തെ തുടർന്ന് അന്ന് സർക്കാർ സ്റ്റൈപ്പൻ്റ് വർധനയടക്കമുള്ള വിഷയങ്ങളിൽ ഉറപ്പ് നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് പണിമുടലേക്ക് പോകുന്നത്. പിജി ഡോക്ടർമാരുടെ സ്റ്റൈപ്പൻഡ് വർധന നടപ്പാക്കിയത് 2019ലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com