വെടിക്കെട്ട് നിരോധനം തൃശ്ശൂർ പൂരത്തെ ബാധിക്കില്ല,ഹൈക്കോടതി വിധി പുനഃപരിശോധിക്കണം:തിരുവമ്പാടി ദേവസ്വം

തൃശ്ശൂർ പൂരത്തെ ഇത് ബാധിക്കുമെങ്കിൽ അതുമായി ബന്ധപ്പെട്ട നടപടികളുമായി ദേവസ്വം മുമ്പോട്ടു പോകുമെന്നും ശശിധരൻ പറഞ്ഞു
വെടിക്കെട്ട് നിരോധനം തൃശ്ശൂർ പൂരത്തെ ബാധിക്കില്ല,ഹൈക്കോടതി വിധി പുനഃപരിശോധിക്കണം:തിരുവമ്പാടി ദേവസ്വം

കൊച്ചി: സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ രാത്രികാലത്ത് വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തിയ ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്ന് തിരുവമ്പാടി ദേവസ്വം ജോയിൻ സെക്രട്ടറി ശശിധരൻ. വെടിക്കെട്ട് നിരോധനം തൃശ്ശൂർ പൂരത്തെ ബാധിക്കില്ല. തൃശ്ശൂർ പൂരം വെടിക്കെട്ട് നടത്തണമെന്നത് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. യുനസ്‌കോ അംഗീകരിച്ചിട്ടുള്ളതാണ് തൃശൂർ പൂരം വെടിക്കെട്ട്. തൃശ്ശൂർ പൂരത്തെ ഇത് ബാധിക്കുമെങ്കിൽ അതുമായി ബന്ധപ്പെട്ട നടപടികളുമായി ദേവസ്വം മുൻപോട്ടു പോകുമെന്നും ശശിധരൻ പറഞ്ഞു.

മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. വെടിക്കെട്ട് ശബ്ദം പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നതും ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

വെടിക്കെട്ട് നിരോധനം തൃശ്ശൂർ പൂരത്തെ ബാധിക്കില്ല,ഹൈക്കോടതി വിധി പുനഃപരിശോധിക്കണം:തിരുവമ്പാടി ദേവസ്വം
'ഇനി വെടിക്കെട്ട് വേണ്ട'; ആരാധനാലയങ്ങളിൽ രാത്രികാല വെടിക്കെട്ടിന് നിരോധനമേർപ്പെടുത്തി ഹൈക്കോടതി

രാത്രികാലങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ലാ കളക്ടർമാർ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്നുകൾ ജില്ലാ പൊലീസ് കമ്മീഷണർമാരുടെ സഹകരണത്തോടുകൂടി പിടിച്ചടുക്കണമെന്നും കോടതി നിർദേശിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com