'സംഭവിക്കാൻ പാടില്ലാത്ത അപകടം, ദയവായി ഊഹങ്ങൾ പ്രചരിപ്പിക്കരുത്'; ഷെയ്ൻ നിഗം

'സംഭവിക്കാൻ പാടില്ലാത്ത അപകടം, ദയവായി ഊഹങ്ങൾ പ്രചരിപ്പിക്കരുത്'; ഷെയ്ൻ നിഗം

'ഈ സംഭവത്തിന്‍റെ പിന്നിൽ പ്രവർത്തിച്ചവരെ അധികാരികൾ കണ്ടെത്തട്ടെ, അതുവരെ നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം'

കൊച്ചി: കളമശ്ശേരിയിലെ സ്ഫോടനത്തിൽ പ്രതികരിച്ച് നടൻ നടൻ ഷെയ്ൻ നിഗം. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു അപകടമാണ് സംഭവിച്ചിരിക്കുന്നത് എന്നും സ്ഫോടനവുമായി ബന്ധപ്പെട്ട് ഊഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥിയ്ക്കുന്നുവെന്നും ഷെയ്ൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

'സുഹൃത്തുക്കളേ, കൊച്ചി കളമശ്ശേരിയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു അപകടമാണ് അരങ്ങേറിയത്. ദയവായി ഊഹങ്ങൾ പ്രചരിപ്പിക്കരുത്. ഒരു ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്. ഈ സംഭവത്തിന്‍റെ പിന്നിൽ പ്രവർത്തിച്ചവരെ അധികാരികൾ കണ്ടെത്തട്ടെ, അതുവരെ നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം,' ഷെയ്ൻ നിഗം കുറിച്ചു.

'സംഭവിക്കാൻ പാടില്ലാത്ത അപകടം, ദയവായി ഊഹങ്ങൾ പ്രചരിപ്പിക്കരുത്'; ഷെയ്ൻ നിഗം
കളമശേരിയിലേത് സ്‌ഫോടനം തന്നെയെന്ന് ഡിജിപി, ഐഇഡി എന്ന് സ്ഥിരീകരണം

അതേസമയം, സ്‌ഫോടനത്തെ കുറിച്ച് അന്വേഷിക്കാൻ എട്ടംഗ എൻഎസ്ജി സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചു. ഇന്ന് വൈകുന്നേരത്തോടെ സംഘം സംഭവസ്ഥലത്ത് എത്തും. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിച്ചു. നാളെ രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ സർവ്വകക്ഷി യോഗം ചേരും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com