സുരേഷ് ​ഗോപിക്കെതിരെ പരാതി ലഭിച്ചു, പൊലീസിൽ നിന്ന് റിപ്പോർട്ട് തേടും; വനിതാ കമ്മീഷൻ അധ്യക്ഷ സതീദേവി

15 ദിവസത്തിനകം ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകണമെന്ന് നിർദേശിച്ചിട്ടുണ്ടെന്ന് പി സതീദേവി പറഞ്ഞു
സുരേഷ് ​ഗോപിക്കെതിരെ പരാതി ലഭിച്ചു, പൊലീസിൽ നിന്ന് റിപ്പോർട്ട് തേടും; വനിതാ കമ്മീഷൻ അധ്യക്ഷ സതീദേവി

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയ സംഭവത്തില്‍ മാധ്യമ പ്രവർത്തകയും പത്ര പ്രവർത്തക യൂണിയനും സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. പൊലീസിൽ നിന്ന് പരാതിയെക്കുറിച്ച് വസ്തു നിഷ്ഠമായ റിപ്പോർട്ട് തേടും. പരാതി ഗുരുതര സ്വഭാവമുള്ളതാണ്. 15 ദിവസത്തിനകം ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും പി സതീദേവി പറഞ്ഞു. പൊലീസ് ഇക്കാര്യത്തിൽ കൃത്യമായ നടപടിയെടുക്കുമെന്ന് കരുതുന്നു. ഈ മാസം 31ന് കോട്ടയത്ത്‌ വെച്ച് പബ്ലിക് ഹിയറിങ് നടക്കുമെന്നും സതീദേവി അറിയിച്ചു.

മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമല്ല അത്. സമൂഹ മാധ്യമങ്ങളിലൂടെ സുരേഷ് ഗോപിയെ ന്യായീകരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ‌സ്ത്രീ വിരുദ്ധ സമീപനം നിലനിൽക്കുന്നെന്ന് ഒർമ്മിപ്പിക്കുന്നു. മാധ്യമ പ്രവർത്തക മേഖലയിലേക്ക് ധാരാളം പെൺകുട്ടികൾ കടന്നുവരുന്ന സാഹചര്യത്തിൽ അന്തസ്സോടെ ആത്മാഭിമാനത്തോടെ അവർക്ക് തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഉറപ്പുവരുത്തേണ്ടത് ആവശ്യമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തെ വനിതാ കമ്മീഷൻ ​ഗൗരവത്തോടെ കാണുകയാണ്. വിവിധ തൊഴിൽ മേഖലകളിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് അവരിൽ നിന്ന് തന്നെ നേരിട്ട് കാര്യങ്ങൾ മനസിലാക്കുന്നതിനായി പബ്ലിക് ഹിയറിങ് നടത്തുന്നതിന് വനിതാ കമ്മീഷൻ തീരുമാനം നേരത്തെ തന്നെ എടുത്തിട്ടുണ്ട്. ഒക്ടോബർ 31ന് കോട്ടയത്തെ ​ഗസ്റ്റ് ഹൗസിൽവെച്ച് നടത്തുന്ന പബ്ലിക് ഹിയറിങിൽ മാധ്യമ രം​ഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ മനസിലാക്കാനും ഇടപെടാനും സർക്കാരിനെ കൊണ്ട് ആവശ്യമായിട്ടുള്ള പരിഹാര മാർ​ഗങ്ങൾ നിർദേശിക്കുന്നതിനുമാണ് പബ്ലിക് ഹിയറിങ്ങിലൂടെ ഉദ്ദേശിക്കുന്നതെന്ന് സതീദേവി പറഞ്ഞു.

സുരേഷ് ഗോപിയുടെ ഭാഗത്തു നിന്നും ഉണ്ടായത് ബോധ പൂർവ്വമായുള്ള നടപടിയാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റ് പി കെ ശ്രീമതി ടീച്ചർ പറഞ്ഞു. സുരേഷ് ഗോപിയുടെ സ്പർശം പെൺകുട്ടിക്ക് ഇഷ്ടപ്പെട്ടില്ല എന്ന് ഒറ്റ നോട്ടത്തിൽ വ്യക്തമാണ്. സുരേഷ് ഗോപിയുടെ പ്രവത്തിയെ അപലപിക്കുന്നു. ശക്തമായ ഭാഷയിൽ ആണ് പെൺകുട്ടി പ്രതികരിച്ചത്. വനിതാ കമ്മീഷനും, പൊലീസും സ്വമേധയ കേസെടുക്കണമെന്നും ശ്രീമതി ടീച്ചർ പറഞ്ഞു.

സുരേഷ് ​ഗോപിക്കെതിരെ പരാതി ലഭിച്ചു, പൊലീസിൽ നിന്ന് റിപ്പോർട്ട് തേടും; വനിതാ കമ്മീഷൻ അധ്യക്ഷ സതീദേവി
അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവർത്തക പൊലീസിൽ പരാതി നൽകി

Related Stories

No stories found.
logo
Reporter Live
www.reporterlive.com