ലൈബീരിയൻ കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തു; രക്ഷിക്കാന്‍ നാവികസേന, ഇന്ത്യക്കാർ സുരക്ഷിതർ

ഇന്നലെ വൈകിട്ടാണ് ആയുധധാരികളായ ആറംഗസംഘം കപ്പൽ റാഞ്ചിയത്
ലൈബീരിയൻ കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തു; രക്ഷിക്കാന്‍   നാവികസേന, ഇന്ത്യക്കാർ സുരക്ഷിതർ

ഡൽഹി: സൊമാലിയന്‍ തീരത്ത് നിന്ന് കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ലൈബീരിയൻ കപ്പലിനോട് അടുത്ത് നാവികസേന. കടൽക്കൊള്ളക്കാർക്ക് കപ്പൽ ഉപേക്ഷിച്ച് പോകാൻ നാവികസേന മുന്നറിയിപ്പ് നൽകി. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈയാണ് രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നത്. മറൈൻ കമാൻഡോകൾ രക്ഷാപ്രവർത്തനത്തിന് ചരക്ക് കപ്പലിലേക്ക് ഇറങ്ങിയിട്ടുണ്ട്.

ഇന്നലെ വൈകിട്ടാണ് ആയുധധാരികളായ ആറംഗസംഘം കപ്പലില്‍ കയറിയെന്ന വിവരം പുറത്ത് വരുന്നത്. എം വി ലൈല നോര്‍ഫോക് എന്ന ചരക്കുകപ്പലാണ് തട്ടിയെടുത്തത്. കപ്പലിൽ 15 ഇന്ത്യക്കാരുണ്ട്. ഇവർ സുരക്ഷിതരാണെന്നാണ് വിവരം. നാവികസേനയുടെ ദീര്‍ഘദൂര നിരീക്ഷണ വിമാനമായ പി 81 നിരീക്ഷണ വിമാനം ചരക്കുകപ്പലുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്.

ലൈബീരിയൻ കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തു; രക്ഷിക്കാന്‍   നാവികസേന, ഇന്ത്യക്കാർ സുരക്ഷിതർ
പരിശീലനത്തിനിടെ പന്ത് തലയിൽകൊണ്ടു; ബിഗ് ബാഷ് താരം ആശുപത്രിയിൽ

സോമാലിയയുടെ കിഴക്ക് 300 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ. മറ്റ് ഏജന്‍സികളുമായി ചേര്‍ന്ന് വിവരശേഖരണം നടത്തുകയാണെന്നും വിമാനവും യുദ്ധക്കപ്പലും ചരക്കുകപ്പലിനെ നിരന്തരം നിരീക്ഷിക്കുന്നതായും നാവികസേന അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com