പരിശീലനത്തിനിടെ പന്ത് തലയിൽകൊണ്ടു; ബിഗ് ബാഷ് താരം ആശുപത്രിയിൽ

മൂന്ന് ദിവസത്തിന് ശേഷം മാത്രമെ താരത്തിന്റെ ആരോ​ഗ്യ വിവരങ്ങൾ അറിയാൻ കഴിയുവെന്നാണ് റിപ്പോർട്ടുകൾ
പരിശീലനത്തിനിടെ പന്ത് തലയിൽകൊണ്ടു; ബിഗ് ബാഷ് താരം ആശുപത്രിയിൽ

മെൽബൺ: പരിശീലനത്തിനിടെ പന്ത് തലയിൽകൊണ്ട് പരിക്കേറ്റ ഓസ്ട്രേലിയൻ ബി​ഗ് ബാഷ് താരം സാം ഹാർപ്പർ ആശുപത്രിയിൽ. മെൽബൺ സ്റ്റാർസിന്റെ വിക്കറ്റ് കീപ്പർ ബാറ്ററാണ് സാം ഹാർപ്പർ. താരത്തിന്റെ ആരോ​ഗ്യ വിവരങ്ങൾ പിന്നീട് പുറത്ത് വിടാമെന്ന് ക്ലബ് പ്രസ്താവനയിൽ അറിയിച്ചു.

മൂന്ന് ദിവസത്തിന് ശേഷം മാത്രമെ താരത്തിന്റെ ആരോ​ഗ്യ വിവരങ്ങൾ അറിയാൻ കഴിയുവെന്നാണ് റിപ്പോർട്ടുകൾ. ഹാർപ്പറിന് പരിക്കേറ്റതിനെ തുടർന്ന് പരിശീലനം ഉപേക്ഷിച്ചു. നാളെയാണ് മെൽബൺ സ്റ്റാർസിന്റെ അടുത്ത ബി​ഗ് ബാഷ് മത്സരം. സിഡ്നി സിക്സേഴ്സാണ് എതിരാളികൾ.

പരിശീലനത്തിനിടെ പന്ത് തലയിൽകൊണ്ടു; ബിഗ് ബാഷ് താരം ആശുപത്രിയിൽ
രഞ്ജി ട്രോഫി; കേരളത്തിനെതിരെ ഉത്തർപ്രദേശ് ഭേദപ്പെട്ട നിലയിൽ

ബി​ഗ് ബാഷിൽ ഇന്ന് നടന്ന മത്സരത്തിൽ പെർത്ത് സ്കോച്ചേഴ്സിനെ അഡ്ലൈഡ് സ്ട്രൈക്കേഴ്സ് ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത പെർത്ത് സ്കോച്ചേഴ്സ് ഏഴ് വിക്കറ്റിന് 153 റൺസെടുത്തു. മറുപടി ബാറ്റിം​ഗിൽ വെറും 16.1 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ അ‍ഡ്ലൈഡ് ലക്ഷ്യം മറികടന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com