ജപ്പാനില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി; പശ്ചിമ തീരത്ത് സുനാമി മുന്നറിയിപ്പ്

ഭൂചലനത്തിൽ നാശനഷ്ടം സംഭവിച്ച ജപ്പാന് അമേരിക്ക സഹായം വാഗ്ദാനം ചെയ്തു
ജപ്പാനില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി; പശ്ചിമ തീരത്ത് സുനാമി മുന്നറിയിപ്പ്

ടോക്കിയോ: ജപ്പാനില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. ഇഷികാവയിൽ എട്ട് മരണം റിപ്പോർട്ട് ചെയ്തു. ഭൂചലനത്തെ തുടര്‍ന്നുള്ള നാശനഷ്ടം കണക്കാക്കിവരുന്നു. തീരദേശ മേഖലയില്‍ തൊഴില്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കി. ജപ്പാന്റെ പശ്ചിമ തീരത്ത് സുനാമി മുന്നറിയിപ്പ് തുടരുകയാണ്.

ഭൂകമ്പത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കുടുങ്ങികിട‌ക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്. സുനാമി മുന്നറിയിപ്പിനെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഒരു ലക്ഷത്തിനടുത്ത് ആളുകളാണ് അഭയാർത്ഥി ക്യാമ്പുകളിലുള്ളത്. സൈന്യം രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാൽ തകർന്ന റോഡുകൾ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. ഇതിനിടെ സുനാമി മുന്നറിയിപ്പ് പിൻവലിച്ചതായും റിപ്പോർട്ടുകളുണ്ടായി.

ജപ്പാനില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി; പശ്ചിമ തീരത്ത് സുനാമി മുന്നറിയിപ്പ്
കൂടുതൽ ഭൂകമ്പങ്ങൾ ഉണ്ടാകാൻ സാധ്യത; ജപ്പാനിൽ കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി

ഭൂചലനത്തെ തുടർന്ന് ഹൊകുരികു ഇലക്ട്രിക് പവർ ആണവ നിലയങ്ങളിൽ ക്രമക്കേടുകൾ സംഭവിച്ചിട്ടില്ലെന്നും ആണവ നിലയങ്ങൾ സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ ഹൊക്കുരിക്കു നിലയം പ്രവർത്തനം നിർത്തിയിരിക്കുകയാണ്. പ്രധാന ദ്വീപായ ഹോൺഷുവിലെ ഇഷികാവ പ്രവിശ്യയിൽ ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത 7.5 ആണെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. ആദ്യ ഭൂചലനത്തിന് പിന്നാലെ 90 തുടർ ചലനങ്ങളാണുണ്ടായത്.

ഭൂചലനത്തിൽ നാശനഷ്ടം സംഭവിച്ച ജപ്പാന് അമേരിക്ക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഏറെ ദുഖകരമായ സംഭവമുണ്ടായതെന്നും ജപ്പാന് ആവശ്യമായ ഏത് സഹായവും നൽകാൻ അമേരിക്ക തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. 'അടുത്ത സഖ്യകക്ഷികൾ എന്ന നിലയിൽ, അമേരിക്കയും ജപ്പാനും ആഴത്തിലുള്ള സൗഹൃദം പങ്കിടുന്നു. ഈ ദുഷ്‌കരമായ സമയത്ത് അമേരിക്ക ജാപ്പനീസ് ജനതയ്‌ക്കൊപ്പമാണ്,' എന്ന് ജോ ബൈഡൻ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com